ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായിരിക്കും പ്രഥമ പരിഗണന; രാജ്യം വികസന പാതയിലാണെന്നും എല്ലാവർക്കും തുല്യ പരിഗണന നല്‍കുമെന്നും രാഷ്ട്രപതി

ദില്ലി: പാർലമെന്റിന്റെ ബജറ്റ്‌ സമ്മേളനം തുടങ്ങി. വരുന്ന സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങളെക്കുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റില്‍ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സംസാരിച്ചു. ഇരുസഭകളെയും അഭിസംബോധന ചെയ്‌ത്‌ രാഷ്‌ട്രപതി ദ്രൗപദി മുർമു നയപ്രഖ്യാപന പ്രസംഗത്തിന്‌ മുന്നോടിയായി മരണമടഞ്ഞ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനെ അനുസ്‌മരിച്ചു. കുംഭമേളയില്‍ മരിച്ചവർക്കും രാഷ്‌ട്രപതി ആദരാഞ്ജലികള്‍ അർപ്പിച്ചു.

Advertisements

രാജ്യം വികസന പാതയിലാണെന്നും എല്ലാവർക്കും തുല്യ പരിഗണന നല്‍കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി ഭവന രഹിതരായ ലക്ഷങ്ങള്‍ക്ക് പ്രയോജനപ്പെട്ടു. ഇൻ്റണ്‍ഷിപ്പ് പദ്ധതി നിരവധി യുവാക്കള്‍ക്ക് ഉപകാരപ്രദമായിയെന്നും ദ്രൗപദി മുർമു പറഞ്ഞു. പി എം കിസാൻ പദ്ധതിയെയും ആയുഷ്മാൻ ഭാരത് പദ്ധതികളെയും രാഷ്ട്രപതി ഉയർത്തിക്കാട്ടി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അടക്കം വിഷയങ്ങളില്‍ സർക്കാർ കൃത്യമായ നിലപാട് സ്വീകരിക്കുമെന്ന് പറഞ്ഞ ദ്രൗപദി മുർമു, വന്ദേ ഭാരത് അടക്കം പുതിയ മോഡല്‍ ട്രെയിനുകള്‍ രാജ്യത്തിൻ്റെ റെയില്‍വേ വികസനത്തില്‍ നിർണ്ണായകമായിയെന്നും കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദാരിദ്ര്യ നിർമ്മാർജ്ജനത്തിനാണ് സർക്കാരിൻ്റെ പ്രഥമ പരിഗണനയെന്ന് രാഷ്ട്രപതി പറഞ്ഞു. ഇന്ത്യൻ ഉടൻ ലോകത്തെ മൂന്നാം സമ്ബദ് ശക്തിയാകും. മധ്യവർഗത്തിന് വലിയ പ്രാധാന്യം നല്‍കുന്നു. സർക്കാർ ഉദ്യോഗസ്ഥരുടെ ക്ഷേമത്തിനായാണ് യൂണിഫൈഡ് പെന്ഷൻ പദ്ധതി കൊണ്ടുവന്നത്. മൂന്നിരട്ടി വേഗത്തിലാണ് ഈ സർക്കാർ പ്രവർത്തിക്കുന്നത്. നികുതി ഭാരം കുറയ്ക്കാനുള്ള നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്. വനിത ശാക്തീകരണത്തിനായാണ് വനിത സംവരണ ബില്ല്. എല്ലാ സർക്കാർ പദ്ധതികളും സുതാര്യമാണ്. യുവാക്കള്‍ക്ക് തൊഴിലവസരത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്ക്കരിച്ചു. എ ഐ ടെക്നോളജിയില്‍ ഇന്ത്യ മുൻപന്തിയിലെത്തിയിരിക്കുന്നു. വിദ്യാഭ്യാസ നയത്തിലൂടെ വിദ്യാലയങ്ങള്‍ ശാക്തീകരിക്കപ്പെട്ടു. ബഹിരാകാശ രംഗത്തും നിർണ്ണായക നേട്ടങ്ങള്‍ കൈവരിച്ചുവെന്നും രാഷ്ട്രപതി പറഞ്ഞു.

ഖേലോ ഇന്ത്യ രാജ്യത്തിൻ്റെ കായിക മേഖലക്കും ഉണർവായി. വഖഫ് ബില്ല് പുരോഗമനത്തിലേക്കുള്ള പടിക്കെട്ടാണ്. ഒരു രാജ്യം ഒരു ടാക്സ് എന്ന പ്രഖ്യാപനത്തെ ജിഎസ്ടി ശാക്തീകരിച്ചു. ബാങ്കിംഗ് മേഖലയിലടക്കം വലിയ കുതിപ്പാണ് രാജ്യത്തുണ്ടായത്. ഡിജിറ്റല്‍ ഇടപാടുകള്‍ പണ വിനിമയ നിരക്ക് കൂട്ടി. യുപിഐ ഇടപാടുകള്‍ ഡിജിറ്റല്‍ പേയ്മെൻ്റ് സംവിധാനത്തെ ചെറിയ കടകളിലേക്ക് വരെ എത്തിച്ചു. സൈബർ സുരക്ഷക്കായി നടപടികള്‍ സ്വീകരിച്ചു. സൈബർ കുറ്റ കൃത്യങ്ങളില്‍ ശക്തമായ നടപടി. സൈബർ സെക്യൂരിറ്റി ഇൻഡക്സില്‍ രാജ്യം മുൻപിലാണ്. കശ്മീർ മുതല്‍ കന്യാകുമാരി വരെ റെയില്‍വേ ലൈൻ യാഥാർത്ഥ്യമാക്കി. വ്യോമഗതാഗത മേഖലയും വികസിച്ചു. വിമാന സർവീസുകളുടെയും, വിമാനത്താവളങ്ങളുടെയും എണ്ണം ഇരട്ടിയായി. ദില്ലി മെട്രോയുടേതടക്കം നെറ്റ് വർക്ക് വിപുലീകരിച്ചു.

മെട്രോ നെറ്റ് വർക്കില്‍ ഇന്ത്യ മൂന്നാമതാണ്. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് വൻ കുതിപ്പുണ്ടായി. മെഡിക്കല്‍ ഉപകരണ നിർമ്മാണ രംഗത്ത് തൊഴിലവസരങ്ങളും കൂടി. ഇന്ത്യയിലെ കാർഷിക രംഗത്ത് റെക്കോർഡ് ഉത്പാദനമാണ് ഉണ്ടായത്. ക്ഷീരമേഖലയടക്കം ലോകത്തിന് മാതൃകയാണെന്നും രാഷ്ട്രപതി പറഞ്ഞു.
കശ്മീർ പുനസംഘടന കശ്മീരിൻ്റെ വികസനത്തില്‍ നിർണ്ണായകമായി. ലോക്സഭ നിയമസഭ തെരഞ്ഞെടുപ്പുകള്‍ സമാധാനപരമായി നടത്താൻ കഴിഞ്ഞു. ഭരണഘടന സംരക്ഷണം സർക്കാരിൻ്റെ പ്രഥമ ദൗത്യം. വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ തടസങ്ങളില്ലെന്നും ദ്രൗപദി മുർമു കൂട്ടിച്ചേർത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.