കുറവിലങ്ങാട് : ജലനിധി പദ്ധതിയിൽ നിന്നുള്ള കുടിവെള്ള വിതരണം നിലച്ചതോടെ ഇലയ്ക്കാട് പ്രദേശത്തുള്ള 57 കുടുംബങ്ങൾ പ്രതിസന്ധിയിൽ. ഇലയ്ക്കാട് സരയൂ പദ്ധതിയിൽ നിന്നും ഒരാഴ്ച ആയി കുടിവെളളം എത്തിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. കടപ്ലാമറ്റം പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഉൾപ്പെടുന്ന ഇലയ്ക്കാട് പ്രദേശത്തെ 57 കുടുംബങ്ങൾക്കാണ് കഴിഞ്ഞ ഒരാഴ്ച ആയി കുടിവെള്ളം മുടങ്ങിയത്. വേനൽ കടുത്തതോടെ കിണറുകളിലെ ജലനിരപ്പ് വറ്റുകയും ചെയ്തതോടെ ഇവരുടെ ഏക ആശ്രയമാണ് കുടിവെള്ള പദ്ധതി. ജലനിധി പദ്ധതിയുടെ ഭാഗമായി എത്തിയിരുന്ന വെള്ള വിതരണമാണ് ഇപ്പോൾ ഒരറിയിപ്പും ഇല്ലാതെ മുടങ്ങിയത്.
Advertisements