പൃഥ്വിരാജായി അക്ഷയ് കുമാർ, സുരാജ് ആയി ഇമ്രാൻ ഹാഷ്മി: ‘സെൽഫി’ ട്രെയിലർ പുറത്ത്

പൃഥ്വിരാജ് സുരാജ് വെഞ്ഞാറമൂട് വിജയചിത്രം ഡ്രൈവിംഗ് ലൈസൻസിന്റെ ഹിന്ദി പതിപ്പ് സെൽഫിയുടെ പുതിയ ട്രെയിലർ പുറത്ത്. 1.34 മിനിറ്റ് ദൈര്‍ഘ്യമുണ്ട് പുതിയ ട്രെയ്‍ലറിന്.

Advertisements

പൃഥ്വിരാജ് അവതരിപ്പിച്ച ചലച്ചിത്ര താരത്തെയാണ് ഹിന്ദി റീമേക്കില്‍ അക്ഷയ് കുമാറാണ് അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ റീമേക്കില്‍ അവതരിപ്പിക്കുന്നത് ഇമ്രാന്‍ ഹാഷ്മിയുമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസ്, കരണ്‍ ജോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, അക്ഷയ് കുമാറിന്‍റെ കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവയ്ക്കൊപ്പം പൃഥ്വിരാജിന്‍റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സെല്‍ഫി നിര്‍മ്മിക്കുന്നത്.

‘ഗുഡ് ന്യൂസ്’ എന്ന ചിത്രം ഒരുക്കിയ രാജ് മെഹ്‍തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2023 ഫെബ്രുവരി 24 ന് ചിത്രം തിയറ്ററുകളില്‍ എത്തും. സല്‍മാന്‍ ഖാന്‍ ഫിലിംസ് ആണ് ചിത്രം രാജ്യമൊട്ടാകെ വിതരണം ചെയ്യുന്നത്.

സച്ചിയുടെ രചനയില്‍ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്‍ത് പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2019 ല്‍ പുറത്തെത്തിയ ആ ചിത്രം ആണ് ഡ്രൈവിംഗ് ലൈസന്‍സ്.

Hot Topics

Related Articles