മന്ത്രി ഗണേഷ് കുമാറിന്‍റെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; ‘കാലനെ’ ഗ്രൗണ്ടിലിറക്കി പ്രതിഷേധം

തൃശൂർ : പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റിനെതിരെ ‘കാലനെ’ ഇറക്കി പ്രതിഷേധം. തൃശൂരിലെ ഡ്രൈവിംഗ് സ്കൂള്‍ ഉടമകളാണ് പ്രതിഷേധം സംഘിപ്പിച്ചത്. ഡ്രൈവിംഗ് പരിശീലന ഗ്രൗണ്ടിലെത്തിയ കാലൻ, ഇരുചക്ര വാഹനത്തില്‍ എട്ട് എടുത്തു. എം80 സ്കൂട്ടർ കയറില്‍ കെട്ടിവലിച്ചു. ശേഷം കാലൻ 15 വർഷം പഴക്കമുള്ള കാറിന് മുകളില്‍ കയറിയിരുന്നു. കാലനെയും കാറിനെയും ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ കയർ കൊണ്ട് കെട്ടി വലിച്ചുകൊണ്ടുപോയി. ഒപ്പം കാറിലൊരു റീത്തും വെച്ചു.

Advertisements

പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതി തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ പറയുന്നു. ഡ്രൈവിങ് പഠിക്കാൻ എത്തിയവരും പ്രതിഷേധത്തിനൊപ്പം ചേർന്നു. കാലനായത് പെപ്പിൻ ഡ്രൈവിംഗ് സ്കൂള്‍ ഉടമ പെപ്പിൻ ജോർജാണ്. ലേണേഴ്സ് ഡ്രൈവിംഗ് സ്കൂള്‍ ഓണർ ഷിജു മാട്ടില്‍, സാരഥി ഡ്രൈവിംഗ് സ്കൂള്‍ ഓണർ വിഷ്ണു നാരായണൻ, ആദിത്യ ഡ്രൈവിംഗ് സ്കൂള്‍ ഓണർ മനോജ് ഗൗരി, ശങ്കര ഡ്രൈവിംഗ് സ്കൂള്‍ ഓണർ അനില്‍ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.