ഗുവാഹാട്ടി: അസമിൽ പതിന്നാലുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതി പോലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ കുളത്തിൽ ചാടി മരിച്ചതായി റിപ്പോർട്ട്. തെളിവെടുപ്പിനായി സംഭവ സ്ഥലത്തെത്തിച്ചപ്പോഴാണ് ഇയാൾ കുളത്തിലേക്ക് ചാടിയതെന്നാണ് റിപ്പോർട്ട്. സംഭവത്തെ തടുർന്ന് ആഗസ്റ്റ് 23 ആയ ഇന്നലെയാണ് പ്രതിയായ തഫാസുൽ ഇസ്ലാമിനെ പോലീസ് പിടികൂടിയത്. തുടർന്ന് ഇന്ന് പുലർച്ചെ നാലുമണിയോടെ പോലീസ് അകമ്ബടിയിൽ ഇയാളെ കൃത്യം നടന്ന സ്ഥലത്ത് എത്തിക്കുകയും തെളിവെടുപ്പ് നടത്തുകയുമായിരുന്നു. ഇതിനിടെയാണ് ഇയാൾ കുളത്തിൽ ചാടിയത്. ഒടുവിൽ രണ്ടു മണിക്കൂർ നേരം നടത്തിയ തിരച്ചിലിനൊടുവിൽ മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
Advertisements