സിന്തറ്റിക് വിഭാഗത്തില്‍പ്പെട്ട ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കള്‍ പിടിയില്‍; മയക്ക് മരുന്ന് എത്തിച്ചത് യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമിടയില്‍ വില്‍പ്പന നടത്താന്‍

കൊച്ചി: സിന്തറ്റിക് വിഭാഗത്തില്‍പ്പെട്ട ഹാഷിഷ് ഓയിലുമായി 3 യുവാക്കള്‍ പോലീസിന്റെ പിടിയില്‍. കൊച്ചി മാടവന സ്വദേശി ഷിജു (26), ഇടുക്കി ചെങ്കളം സ്വദേശി അഭിജിത് (22), അടിമാലി സ്വദേശി അഭിറാം (19), എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ കുര്യാക്കോസ് വി.യു ന്റെ നിര്‍ദ്ദേശാനുസരണം നര്‍ക്കോട്ടിക് സെല്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എ അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാന്‍സാഫ് ടീമും എളമക്കര പോലീസും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

Advertisements

പുതുക്കലവട്ടം പാറയില്‍ റോഡില്‍ സന്തോഷ് ജോസഫ് എന്നയാളുടെ ഉടമസ്ഥതയില്‍ ഉള്ള വീട്ടില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ പക്കല്‍ നിന്നും ഏകദേശം 12 ഗ്രാം ഹാഷിഷ് ഓയില്‍ പോലീസ് കണ്ടെടുത്തു. യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വില്‍പ്പനയ്ക്കായി എത്തിച്ചതാണ് മയക്കുമരുന്നെന്ന് പോലീസ് പറഞ്ഞു. കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.