തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘം വീടുകളും വാഹനങ്ങളും അടിച്ച് തകര്‍ത്തു. പൂച്ചെടിവിള കോളനിയിലെ മൂന്ന് വീടുകളില്‍ അക്രമം നടത്തിയ സംഘം രണ്ടു ബൈക്കുകളും സൈക്കിളുകളും തകര്‍ത്തു. പൂച്ചെടിവിള കോളനി അസോസിയേഷൻ സെക്രട്ടറി മനുവിന്റെയും ബന്ധുക്കളുടെയും വീടാണ് സംഘം ആക്രമിച്ചത്. ഇന്നലെ രാത്രി 12:30 യോടെയാണ് പൂച്ചെടിവിള കോളനിയില്‍ ലഹരി മാഫിയ സംഘം അഴിഞ്ഞാടിയത്.
കോളനിയിലെ ലഹരി ഉപയോഗവും കച്ചവടവും മനു ചോദ്യം ചെയ്തിരുന്നു. മനുവിന്റെ നേര്‍ക്ക് നായയെ അഴിച്ചുവിട്ടതുമായി ബന്ധപ്പെട്ട് അയല്‍വാസിയായ ബിജുലാലുമയി ചില തര്‍ക്കങ്ങളും ഉണ്ടായിരുന്നു. ഇതിൻ്റെ കൂടി വൈരാഗ്യം സംഘത്തിന് ഉണ്ടായിരുന്നു എന്ന് വീട്ടുടമ മനു വേണുഗോപാല്‍ പറഞ്ഞു. പത്തിലധികം പേരടങ്ങുന്ന സംഘം വീട്ടിലുണ്ടായിരുന്ന ഉപകരണങ്ങളും വാഹനങ്ങളും ഉള്‍പ്പെടെ തല്ലി തകര്‍ത്തു. മനുവിൻ്റെ രണ്ട് ബന്ധുക്കളുടെയും വീടുകളും സംഘം ആക്രമിച്ചു.