ലഹരിപ്പാര്‍ട്ടിയ്ക്കിടയില്‍ പൊലീസെത്തി; പൊലീസിനെ ഭയന്ന് എട്ടാം നിലയില്‍ നിന്ന് താഴേയ്ക്ക് ചാടിയ യുവാവിന് ഗുരുതര പരിക്ക്; ഫ്‌ളാറ്റില്‍ നിന്ന് പിടികൂടിയത് മാരക മയക്കുമരുന്നുകളായ എംഡിഎംഎയും ഹാഷീഷ് ഓയിലും; യുവതി ഉള്‍പ്പെടെയുള്ളവര്‍ പൊലീസ് കസ്റ്റഡിയില്‍

എറണാകുളം: ഫ്‌ളാറ്റില്‍ മയക്കുമരുന്ന് പാര്‍ട്ടി നടക്കുന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധനയ്‌ക്കെത്തിയ പൊലീസിനെ കണ്ട് ഭയന്ന് എട്ടാം നിലയില്‍ നിന്ന് താഴേയ്ക്ക് ചാടിയ യുവാവിന് ഗുരുതര പരിക്ക്. വെള്ളിയാഴ്ച ഉച്ചയ്ക്ക് തൃക്കാക്കര നവോദയയിലുള്ള ഫ്‌ലാറ്റിലാണ് സംഭവം നടന്നത്. കായംകുളം സ്വദേശി അതുലിനാണ് (22)പരിക്കേറ്റത്.

Advertisements

പൊലീസിനെ കണ്ട് ഭയന്ന് അതുല്‍ ഫ്‌ലാറ്റിന്റെ എട്ടാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് ചാടിയെങ്കിലും ഫ്‌ലാറ്റിന്റെ കാര്‍ ഷെഡ്ഡിലേക്കാണ് വീണത്. ഷെഡ്ഡിന്റെ അലുമിനിയം ഷീറ്റ് തുളച്ച് അതുല്‍ നിലത്തുവീഴുകയായിരുന്നു. യുവാവിന്‍ഖെ കൈയ്ക്ക് അടക്കം പരിക്കുണ്ട്. യുവാവിനെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫ്‌ലാറ്റില്‍ നിന്ന് എംഡിഎംഎ, ഹഷീഷ് ഓയില്‍ അടക്കമുള്ള ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. ഒരു യുവതി അടക്കം ഏഴുപേര്‍ ഫ്‌ലാറ്റിലുണ്ടായിരുന്നു. ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഷാഡോ പോലീസും തൃക്കാക്കര പൊലീസുമാണ് റെയ്ഡ് നടത്തിയത്.

Hot Topics

Related Articles