സിനിമാ സെറ്റുകളിൽ ഷാഡോ പൊലീസ് പരിശോധന നടത്തുന്നതിൽ തെറ്റില്ല;സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം മറ്റുള്ളവർക്ക് ശല്യമാകുന്നുണ്ടെങ്കിൽ അവ നിയന്ത്രിക്കണം:നിഖിലാ വിമൽ

മലയാള സിനിമയിൽ ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുകയാണ്. രണ്ടാഴ്ച മുമ്പ് നിർമ്മാതാവായ എം രഞ്ജിത്തും സിനിമാ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയതിന് പിന്നാലെ നിരവധി പേരാണ് വിഷയത്തിൽ അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങളുമായി രം​ഗത്തെത്തിയത്.

Advertisements

ഇപ്പോഴിതാ സിനിമാ സെറ്റുകളിൽ ഷാഡോ പൊലീസ് പരിശോധന നടത്തുന്നതിൽ തെറ്റില്ലെന്ന് പറയുകയാണ് നടി നിഖില വിമൽ. ഇക്കാര്യങ്ങളിൽ ഫെഫ്ക പോലുള്ള സംഘടനകളാണ് തീരുമാനം എടുക്കേണ്ടതെന്നും നിഖില പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മദ്യവും ലഹരിയാണ്. എന്നാൽ മദ്യം എവിടെയും നിരോധിച്ചിട്ടില്ല. സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം മറ്റുള്ളവർക്ക് ശല്യമാകുന്നുണ്ടെങ്കിൽ അവ നിയന്ത്രിക്കണം. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് ഓരോരുത്തരുകയും ചോയ്‌സാണ്.

ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ താന്‍ അഭിനയിച്ച സിനിമയുടെ സെറ്റുകളിൽ ഉണ്ടായിട്ടില്ലെന്നും നിഖില വിമല്‍ പറഞ്ഞു. കണ്ണൂർ പ്രസ് ക്ലബ്ബ് ജേർണലിസ്റ്റ് വോളി ലീഗിന്റെ തീം സോങ് പ്രകാശത്തിനിടെ സംസാരിക്കുക ആയിരുന്നു നടി.

Hot Topics

Related Articles