തിരുവനന്തപുരം: കേരളത്തില്‍ ലഹരിയെത്തുന്നത് പാഴ്‌സലായി. കൊച്ചിയിലും കോഴിക്കോടുമാണ് എക്‌സൈസ് സംഘം വന്‍ ലഹരിവേട്ട നടത്തിയത്. വിദേശത്ത് നിന്ന് പാഴ്സലില്‍ എത്തിച്ച് എല്‍എസ്ഡി, ഹാഷിഷ് ഓയില്‍ എന്നിവയാണ് പിടികൂടിയത്. ഒമാനില്‍ നിന്നും നെതര്‍ലാന്റ്സില്‍ നിന്നും എത്തിയ പാഴ്‌സലിലാണ് ലഹരി കടത്തിയത്. കോഴിക്കോട്, തിരുവനന്തപുരം സ്വദേശികളുടെ പേരിലാണ് പാഴ്സല്‍ എത്തിയത്.
ഒരു പാഴ്‌സലില്‍ 50 എല്‍എസ്ഡി സ്റ്റാമ്പ് ഷീറ്റും മറ്റൊന്നില്‍ അഞ്ച് വീതമുള്ള രണ്ട് പായ്ക്കറ്റുമാണ് ഉണ്ടായിരുന്നത്. ഇതിന് പുറമേ മറ്റ് ലഹരിവസ്തുക്കളും പാഴ്‌സലില്‍ നിന്നും കണ്ടെടുത്തു. ഒരു വര്‍ഷത്തിനിടെ 56 ലഹരി പാഴ്‌സലാണ് വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ചത്. ശ്രീലങ്കയില്‍ നിന്നും പാഴ്‌സലായി ലഹരി എത്തുന്നുവെന്ന വിവരം എക്‌സൈസ് സംഘത്തിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കിയിരുന്നു. നെതര്‍ലന്റ്‌സില്‍ നിന്നും ഒമാനില്‍ നിന്നുമുള്ള പാഴ്‌സലിലാണ് നിലവില്‍ ലഹരി മരുന്ന് പിടിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മേല്‍വിലാസം കേന്ദ്രീകരിച്ച് നടത്തിയ പരിശോധയില്‍ കോഴിക്കോട് സ്വദേശിയെ പിടികൂടിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. അതേസമയം, കോഴിക്കോട് മങ്കാവില്‍ നടത്തിയ പരിശോധനയിലും മാരക ലഹരി വസ്തുക്കള്‍ കണ്ടെടുത്തു. 82 എല്‍.എസ്.ഡി സ്റ്റാംപ്, എം.ഡി.എം.എ, കൊക്കെയ്ന്‍, ഹാഷിഷ് ഓയില്‍ എന്നിവയാണ് മങ്കാവ് സ്വദേശിയുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.