മയക്കുമരുന്നിനെതിരെ ബോധവത്ക്കരണം ; സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ പാലാ നിയോജക മണ്ഡലത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

പാലാ : സംസ്ഥാന യുവജനക്ഷേമ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ലഹരി വിമുക്ത ക്യാമ്പയിൻ്റെ ഭാഗമായി, പാലാ നിയോജക മണ്ഡലത്തിലെ ക്യാമ്പയിൻ പാലാ സെൻ്റ് തോമസ് കോളേജിൽ സംഘടിപ്പിച്ചു.പാലാ സെൻ്റ് തോമസ് കോളേജിലെ എൻ. സി.സി നാവിക വിഭാഗവുമായി ചേർന്ന് സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം,കോളേജ് പ്രിൻസിപ്പാൾ ഡോ: ജെയിംസ് ജോൺ മംഗലത്തിൻ്റെ അധ്യക്ഷതയിൽ പാലാ എം എൽ എ മാണി സി കാപ്പൻ നിർവഹിച്ചു.

Advertisements

ലഹരിയുടെ അമിതമായ ഉപയോഗം പുതിയ തലമുറയ്ക്ക് ദോഷകരമാണെന്ന് സൂചിപ്പിച്ച ഉദ്ഘാടകൻ, അതിൻ്റെ ദൂഷ്യ ഫലങ്ങളെ പറ്റിയും ഉദ്ഘാടന പ്രസംഗത്തിൽ സംസാരിച്ചു. തുടർന്ന് കോളേജ് പ്രിൻസിപ്പാൾ ഡോ: ജെയിംസ് ജോൺ മംഗലത്ത് ലഹരി വിരുദ്ധ പ്രതിജ്ഞ എൻ. സി. സി ആർമി, നേവൽ വിംങുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്ക് ചൊല്ലി കൊടുത്തു. പരിപാടിയിൽ പാലാ സി.ഐ കെ പി തോംസൺ മുഖ്യ പ്രഭാഷണം നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാലാ ജനമൈത്രി പോലീസുമായും, എക്‌സൈസ് വകുപ്പുമായും ചേർന്ന് നടത്തിയ പരിപാടിയിൽ എൻ.സി.സി നാവിക വിഭാഗം എ.എൻ.ഒ ഡോ.അനീഷ് സിറിയക്ക് സ്വാഗതം പ്രസംഗം നടത്തുകയും, പാലാ നഗരസഭാ വൈസ് ചെയർപേഴ്സൺ സിജി പ്രസാദ് ആശംസകൾ അറിയിക്കുകയും ചെയ്തു.സംസ്ഥാന യുവജനക്ഷേമ ബോർഡ് യൂത്ത് കോർഡിനേറ്ററുമാരായ ടോണി കവിയിൽ, ബിബിൻ രാജ്, സ്നേഹ എം പ്രകാശ്, എന്നിവർ ജനസഭയ്ക്ക് നേതൃത്വം നൽകി

ലഹരിയുടെ ദൂഷ്യഫലം പൊതു സമൂഹത്തിൽ എത്തിക്കുന്നതിനായി കോളേജിലെ ജിമ്മി ജോർജ് ഓപ്പൺ സ്റ്റേഡിയത്തിൽ എൻ. സി. സി നാവിക വിഭാഗം കേഡറ്റുകൾ നടത്തിയ ഫ്ലാഷ് മോബ് പൊതുജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി.ലഹരി വിരുദ്ധ സന്ദേശം പകർന്നു നൽകുന്ന ബോധവത്കരണ ക്ലാസും ഇതിനോടൊപ്പം നടന്നു.

സിവിൽ എക്സൈസ് ഓഫീസറും,വിമുക്തി മിഷൻ കോഡിനേറ്ററുമായ ശ്രീ.ബെന്നി സെബാസ്റ്റ്യൻ. എക്സൈസ് പ്രിവൻറ്റീവ് ഓഫീസർ സാബു സി. നടത്തിയ ബോധവത്കരണ ക്ലാസ് സികേഡറ്റുകൾക്കും, വിദ്യാർഥികൾക്കും വേറിട്ട അനുഭവമായി. ലഹരി മനുഷ്യരാശിക്കും, ആധുനിക തലമുറയ്ക്കും ദോഷകരമാണെന്ന ഉറച്ച സന്ദേശം പകർന്നു നൽകിയ ഈ ലഹരി വിമുക്ത ക്യാമ്പയിനു വളരെ മികച്ച സ്വീകരണമാണ് വിദ്യാർഥികൾക്കിടയിൽ നിന്നും, യുവജനങ്ങൾക്കിടയിൽ നിന്നും ലഭിച്ചത്.

Hot Topics

Related Articles