കെജിഎഫ് കാന്താരിയും വന്നതോടെ മലയാളത്തിൽ ഉൾപ്പെടെ കന്നട സിനിമകൾക്ക് സ്വീകാര്യതയേറി ഇരിക്കുകയാണ്. ആശയോ സംസ്കാരവും വ്യത്യാസം ഇല്ലാതെ നല്ല സിനിമകളെ ഇരു നീട്ടി സ്വീകരിക്കാൻ പ്രേക്ഷകർ ഒരു വിമുഖതയും കാണിക്കാറില്ല.
ഇപ്പോഴിതാ കന്നഡ സിനിമയിലേക്കുള്ള തന്റെ താല്പര്യം പ്രകടിപ്പിക്കുകയാണ് നടൻ ദുൽഖർ സൽമാൻ. ട്വിറ്ററിൽ നടന്ന ചോദ്യോത്തര വേളയിലാണ് ഒരാരാധകന്റെ ചോദ്യത്തിന് നടൻ മറുപടി നൽകിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഒക്കെ ദുൽഖർ അഭിനയിച്ചിട്ടുണ്ട്. കന്നഡയിൽ സിനിമ ചെയ്യാൻ എന്തെങ്കിലും പ്ലാൻ ഉണ്ടോ എന്നായിരുന്നു ചോദ്യം. ‘എനിക്ക് വളരെയധികം ആഗ്രഹമുണ്ട്. കന്നഡ സിനിമാ വ്യവസായം നിർമ്മിക്കുന്ന എല്ലാ മികച്ച സിനിമകളെയും ഞാൻ ഇഷ്ടപ്പെടുന്നു. ഞാൻ കണ്ട അഭിനേതാക്കളുമായും സംവിധായകരുമായും ഏറ്റവും മികച്ച ചർച്ചകൾ നടത്തിയിട്ടുണ്ട്,’ നടൻ പറഞ്ഞു.
എന്റെ മിക്ക സിനിമകളും വിജയിച്ച വർഷം കൂടിയായിരുന്നു 2022. കഴിഞ്ഞ കൊല്ലം ഒരു അത്ഭുതകരമായ വർഷമായിരുന്നു. വെല്ലുവിളി നിറഞ്ഞ വേഷങ്ങൾ ചെയ്യാൻ എന്നെ ഏൽപ്പിച്ച നിർമ്മാതാക്കൾക്ക് നന്ദി, ദുൽഖർ കൂട്ടിച്ചേർത്തു.
നടന്റെ കിംഗ് ഓഫ് കൊത്തയാണ് ഇനി വരാനിരിക്കുന്ന ചിത്രം. അഭിലാഷ് ജോഷിയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണത്തിലാണ് നിർമ്മാതാക്കൾ. ആക്ഷൻ എന്റർടൈനർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ഇത്.