ശുഭ്മാൻ ഗില്ലിന് പകരം പുതിയ ക്യാപ്റ്റൻ; ദുലീപ് ട്രോഫി ടീമുകളിൽ വീണ്ടും മാറ്റം

മുംബൈ: ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പരയ്ക്കുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ദുലീപ് ട്രോഫിക്കുള്ള മൂന്ന് ടീമുകളില്‍ മാറ്റം. ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റിനുള്ള ടീമില്‍ സ്ഥാനം പിടിച്ച സര്‍ഫറാസ് ഖാന്‍ ഒഴികെയുള്ള താരങ്ങളെല്ലാം ദുലീപ് ട്രോഫി ക്യാംപില്‍ നിന്ന് വിട്ടു. ശേഷിക്കുന്ന താരങ്ങളെല്ലാം പരിശീലന ക്യാംപില്‍ പങ്കെടുക്കാന്‍ ചെന്നൈയിലേക്ക് തിരിക്കും.

Advertisements

സൂര്യകുമാര്‍ യാദവിന് പൂര്‍ണ്ണ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കൂടുതല്‍ സമയം നല്‍കി. മൂന്നാം റൗണ്ടിന് മുമ്പ് അദ്ദേഹം സി ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സി ടീമില്‍ മാത്രമാണ് ഇതുവരെ മാറ്റമൊന്നുമില്ലാത്തത്.
ഇന്ത്യ എയില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍, ധ്രുവ് ജുറെല്‍, കുല്‍ദീപ് യാദവ്, ആകാശ് ദീപ് എന്നിവര്‍ക്ക് പകരം പ്രഥം സിംഗ് (റെയില്‍വേസ്), അക്ഷയ് വാഡ്കര്‍ (വിദര്‍ഭ), എസ് കെ റഷീദ് (ആന്ധ്ര) എന്നിവരെ ഉള്‍പ്പെടുത്തി. കുല്‍ദീപിന് പകരം ഇടംകയ്യന്‍ സ്പിന്നര്‍ ഷംസ് മുലാനിയും ആകാശ് ദീപിന് പകരം ആഖിബ് ഖാനും ടീമിലെത്തും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മായങ്ക അഗര്‍വാളാണ് ഇനി ടീമിനെ നയിക്കുക. ബി ടീമില്‍ ഉള്‍പ്പെട്ട യശസ്വി ജയ്‌സ്വാള്‍, റിഷഭ് പന്ത് എന്നിവര്‍ക്ക് പകരം സുയാഷ് പ്രഭുദേശായി, റിങ്കു സിംഗ് എന്നിവരെ ഉള്‍പ്പെടുത്തി. സര്‍ഫറാസ് ഖാന്‍ ദേശീയ ടീമില്‍ ചേരുന്നതിന് മുമ്പ് രണ്ടാം റൗണ്ട് മത്സരത്തില്‍ കളിക്കും. യഷ് ദയാലിന് പകരം ഹിമാന്‍ഷു മന്ത്രിയും ടീമിലെത്തി. ഇന്ത്യ ഡിയില്‍ അക്‌സര്‍ പട്ടേലിന് പകരം നിശാന്ത് സിന്ധു കളിക്കും. പരിക്ക് മൂലം തുഷാര്‍ ദേശ്പാണ്ഡെ രണ്ടാം റൗണ്ട് മത്സരങ്ങളില്‍ നിന്ന് പുറത്തായതിനാല്‍ പകരം ഇന്ത്യ എയില്‍ നിന്ന് വിദ്വത് കവേരപ്പയെ ടീമിലെത്തിക്കും. മലയാളി താരം സഞ്ജു സാംസണും ടീമിനൊപ്പം തുടരും.

Hot Topics

Related Articles