യുപിഎ ഗവൺമെന്റ് രഹസ്യമായി വിറ്റഴിച്ചിരുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ എൻഡിഎ ഗവൺമെന്റ് പരസ്യമായി വിറ്റഴിക്കുന്നു ; എ എ റഹീം

കോട്ടയം : യുപിഎ ഗവൺമെന്റ് രഹസ്യമായി വിറ്റഴിച്ചിരുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ എൻഡിഎ ഗവൺമെന്റ് പരസ്യമായി വിറ്റഴിക്കുന്നുവെന്ന് ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം പറഞ്ഞു. കോട്ടയത്ത് സി.പി.എം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തിൽ നടത്തിയ  യുവജന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വലിയ ദുരന്തത്തിലേക്ക് ആണ് എൻ ഡി എ സർക്കാർ കൊണ്ട് പോകുന്നത് എന്നും റഹീം പറഞ്ഞു.

Advertisements

സിപിഎം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് പുതിയ ഇന്ത്യ പുതിയ  യൗവ്വനം എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ നേതൃത്വത്തിൽ നടത്തിയ യുവജന സദസ്സിൽ ജില്ലാ പ്രസിഡന്റ് കെ.ആർ അജയ് അദ്ധ്യക്ഷനായി. കേന്ദ്ര എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ജെയ്ക് സി തോമസ് ,  സി പി.എം ജില്ലാ സെക്രട്ടറി എവി റസൽ, കെ.എം രാധാകൃഷ്ണൻ , ടി.ആർ രഘുനാഥൻ, കെ അനിൽ കുമാർ , പി ജെ വർഗീസ്, സജേഷ് ശശി എന്നിവർ സംസാരിച്ചു.

Hot Topics

Related Articles