സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതികൾ അട്ടിമറിക്കുവാനുള്ള പരിശ്രമങ്ങളെ കേരള ജനത പ്രതിരോധിക്കും : മന്ത്രി വി എൻ വാസവൻ

പാമ്പാടി : സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതികൾ അട്ടിമറിക്കുവാനുള്ള വലതുപക്ഷ പരിശ്രമങ്ങളെ കേരള ജനത പ്രതിരോധിക്കുമെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. പാമ്പാടിയിൽ ഡി വൈ എഫ് ഐ കോട്ടയം ജില്ലാ സമ്മേളനത്തിനോട് അനുബന്ധിച്ച് കേരള വികസനവും യുവജനങ്ങളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

മുൻപ് പല വികസന പദ്ധതികളും എതിർക്കുവാൻ പരിശ്രമിച്ച കൂട്ടരാണ് ഇപ്പോൾ കെ റെയിൽ പദ്ധതിയെ തകർക്കാൻ പരിശ്രമിക്കുന്നത്. മുൻപെങ്ങനെയാണോ കേരളത്തിലെ ജനത അതിനെ പ്രതിരോധിച്ചത് അത് പോലെ തന്നെ ഇതിനെതിരായ ശ്രമങ്ങളും പരാജയപ്പെടും അദ്ദേഹം പറഞ്ഞു. പാമ്പാടി ബസ് സ്റ്റാൻഡിൽ നടന്ന സെമിനാറിൽ ഡി വൈ എഫ് ഐ കേന്ദ്ര കമ്മറ്റി അംഗം ജെയ്ക്ക് സി തോമസ് അദ്ധ്യക്ഷനായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സി പിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം റെജി സഖറിയ , ഏരിയാ സെക്രട്ടറി സുഭാഷ് പി വർഗീസ് , ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സജേഷ് ശശി , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ആർ അജയ് , ബിന്ദു അജി , ജില്ലാ സെക്രട്ടറി ബി സുരേഷ് കുമാർ, പ്രസിഡന്റ് അഡ്വ ബി മഹേഷ് ചന്ദ്രൻ , ട്രഷറാർ സതീഷ് വർക്കി , പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം , പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയ് എന്നിവർ സംസാരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.