ഡിവൈഎഫ്ഐ നേതൃത്വത്തിൽ രക്ത ദാനത്തിനായി മൊബൈൽ ആപ്പ് ആരംഭിച്ചു

പുതുപ്പള്ളി : ഡിവൈഎഫ്ഐ കൂരോപ്പട മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ രക്ത ദാനത്തിനായി മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ചു. ഡ്രോപ്സ് ഓഫ് ലൈഫ് എന്ന പേരിൽ ആരംഭിച്ച ആപ്ലിക്കേഷൻ ലിങ്കിൽ കയറി രക്ത ദാനത്തിന് സന്നദ്ധരായ ആളുകൾക്ക് രജിസ്റ്റർ ചെയ്യാം.

Advertisements

ആപ്ലിക്കേഷന്റെ ഉദ്ഘാടനം ഡിവൈഎഫ്ഐ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ജെയ്ക്ക് സി തോമസ് നിർവഹിച്ചു. മേഖല സെക്രട്ടറി വി. അജയ് നാഥ് , പ്രസിഡന്റ് ജോസ് ജോർജ് , ജോയിന്റ് സെക്രട്ടറി വി.ജി ശ്രുതി മോൾ , വൈസ് പ്രസിഡന്റ് കെ.എൻ ശ്രീജിത്ത് , ജെയിംസ്, സിപിഐ എം ലോക്കൽ കമ്മറ്റിയംഗം പി.കെ ഗോപി  എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles