ഡിവൈഎഫ്ഐ കൂരോപ്പട മേഖലാ സമ്മേളനം ; അജയ് നാഥും ജോസ് ജോർജും ഭാരവാഹികൾ

കൂരോപ്പട : ഡി വൈ എഫ് ഐ കൂരോപ്പട മേഖലാ സമ്മേളനം കൂരോപ്പട സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്നു. സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ അനിൽകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് വി. അജയ് നാഥ് അദ്ധ്യക്ഷനായി. മേഖലാ സെക്രട്ടറി ഗോകുൽ ജി നാഥ് പ്രവർത്തന റിപ്പോർട്ടും ബ്ലോക്ക് പ്രസിഡന്റ് പി.ഡി. ദിലീഷ് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.

Advertisements

സ്വാഗത സംഘം ചെയർമാൻ ഇ.എസ് വിനോദ്, ജില്ലാ ജോയിന്റ് സെക്രട്ടറി എ.എം ഏബ്രഹാം, സി പി.ഐ എം ഏരിയാ കമ്മിറ്റി അംഗം സി.എം വർക്കി, ബ്ലോക്ക് സെക്രട്ടറി സതീഷ് വർക്കി, ജില്ലാ കമ്മിറ്റി അംഗം കെ.എസ് പ്രതീഷ്, ബ്ലോക്ക് ജോയിന്റ് സെക്രട്ടറിമാരായ സുജിത്ത് പി. നായർ , കെ.ആർ രാഹുൽ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വി.അജയ് നാഥ് (സെക്രട്ടറി), ജോസ് ജോർജ് (പ്രസിഡന്റ് ) , വിശാൽ പ്രസാദ് (ട്രഷറർ ) , അലൻ കുര്യാക്കോസ് , വി.ജി ശ്രുതി മോൾ (ജോയിന്റ് സെക്രട്ടറിമാർ ) , ശ്രീജിത്ത് , പ്രസാദ് (വൈസ് പ്രസിഡന്റുമാർ ) എന്നിവരെ തിരഞ്ഞെടുത്തു.

Hot Topics

Related Articles