കോട്ടയം : അടിക്കടി ഉയരുന്ന പെട്രോൾ, ഡീസൽ വില വർധനവിൽ ഡിവൈഎഫ് ഐ കോട്ടയം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. കേന്ദ്ര സർക്കാർ ഓഫിസിന് മുന്നിലേയ്ക്ക് മാർച്ച് ചെയ്തായിരുന്നു ഡിവൈഎഫ്ഐയുടെ പ്രതിഷേധം. കോട്ടയം പഴയ പോലീസ് സ്റ്റേഷൻ സമീപത്ത് നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സമാപിച്ചു.
Advertisements
തുടർന്ന് ചേർന്ന യോഗം കേന്ദ്ര കമ്മിറ്റി അംഗം ജെയ്ക്ക് സി തോമസ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് എം പി പ്രതീഷ് അദ്ധ്യക്ഷനായി. സെക്രട്ടറി പ്രവീൺ തമ്പി , ട്രഷറാർ അജിൻ കുരുവിള ബാബു , ബ്ലോക്ക് കമ്മറ്റി അംഗം വിഷ്ണു ഗോപാൽ എന്നിവർ സംസാരിച്ചു.