കോട്ടയം: ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തിനോട് അനുബന്ധിച്ച് കൂരോപ്പട മേഖലാ കമ്മറ്റി സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റ് മാർച്ച് 19 ശനി കൂരോപ്പട പങ്ങടയിൽ നടക്കും. പുതുതായി പ്രവർത്തനം ആരംഭിച്ച ഗെയിം ടൗൺ പാമ്പാടി ടർഫിലാകും മത്സരങ്ങൾ നടക്കുക.
മാർച്ച് 22 മുതൽ 26 വരെ പാമ്പാടിയിലാണ് സമ്മേളനം. 25 വർഷങ്ങൾക്ക് ശേഷമാണ് പാമ്പാടി യുവജന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. 26 ന് നടക്കുന്ന പൊതു സമ്മേളനം സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ വാസവൻ, ഡി വൈ എഫ് സംസ്ഥാന നേതാക്കളായ വി കെ സനോജ്, എസ് സതീഷ് , കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ജെയ്ക് സി തോമസ് എന്നിവർ പങ്കെടുക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
19 ന് മൂന്നിന് മത്സരങ്ങൾ ആരംഭിക്കും. പകലും രാത്രിയുമായി ഏകദിന ടൂർണമെന്റ് ആണ് നടക്കുക. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 16 ടീമുകൾ മാറ്റുരക്കും. ആറ് പേരടങ്ങുന്ന ടീമിനാണ് മത്സരത്തിൽ പങ്കെടുക്കുവാൻ കഴിയുക. ഒന്നാം സ്ഥാനം നേടുന്നവർക്ക് 8001 രൂപയും ട്രോഫിയും . രണ്ടാം സ്ഥാനക്കാർക്ക് 5001 രൂപയും ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുക. വിജയികൾക്കുള്ള സമ്മാനങ്ങൾ 26 ന് പാമ്പാടിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ വിതരണം ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക്
9747545805, 9526900547