പാമ്പാടി : ഡിവൈഎഫ്‌ഐ കോട്ടയം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ട് പനച്ചിക്കാട് ഫിലിപ്പ് ജോണിന്റെ സ്മൃതി മണ്ഡപത്തില്‍ നിന്ന് ആരംഭിച്ച ജില്ലാ ജോയിന്റ് സെക്രട്ടറി എ എം ഏബ്രഹാം ക്യാപ്റ്റനായുള്ള ദീപശിഖാ റാലി സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം റെജി സഖറിയ ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളന നഗറില്‍ ( പി ബിജു നഗര്‍ ) സ്വാഗത സംഘം ചെയര്‍മാന്‍ കെ എം രാധാകൃഷ്ണന്‍ റാലിയെ സ്വീകരിച്ചു. ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മറ്റി അംഗം അഡ്വ കെ യു ജനീഷ് കുമാര്‍ എംഎല്‍എ സമ്മേളന നഗരിയില്‍ ദീപശിഖ തെളിച്ചു.
പി ബിജു നഗറില്‍ ( പാമ്പാടി പള്ളി ഹാള്‍ ) നിന്ന് പ്രകടനം ആരംഭിച്ച് പാമ്പാടി ബസ് സ്റ്റാന്‍ഡിന് മുന്നില്‍ സ്ഥാപിച്ച രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടന്നു. തുടര്‍ന്ന് പ്രതിനിധി സമ്മേളന നഗറില്‍ ജില്ലാ പ്രസിഡന്റ് കെ ആര്‍ അജയ് പതാകയുയര്‍ത്തി. രക്തസാക്ഷി പ്രമേയം ജില്ലാ ജോയിന്റ് സെക്രട്ടറി ബി സുരേഷ് കുമാര്‍ അവതരിപ്പിച്ചു. അനുശോചന പ്രമേയം ജില്ലാ വൈസ് പ്രസിഡന്റ് ബി മഹേഷ് ചന്ദ്രന്‍ അവതരിപ്പിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ കെ എം രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. സമ്മേളനം ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിപിഐഎം ജില്ലാ സെക്രട്ടറി എ വി റസല്‍ , സംസ്ഥാന കമ്മറ്റിയംഗം കെ അനില്‍ കുമാര്‍ , ജില്ലാ സെക്രട്ടറിയേറ്റ് അംഗം റെജി സഖറിയ, ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മറ്റി അംഗം ജെയ്ക് സി തോമസ് , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എന്‍ അനില്‍ കുമാര്‍ , ബിന്ദു അജി എന്നിവര്‍ സംസാരിച്ചു. സമ്മേളന നിയന്ത്രണത്തിനായി വിവിധ കമ്മറ്റികളെ തിരഞ്ഞെടുത്തു. പ്രസീഡിയം : കെ ആര്‍ അജയ് (കണ്‍വീനര്‍) ജസ്റ്റിന്‍ ജോസഫ് , അര്‍ച്ചന സദാശിവന്‍, ലയ മരിയ ജെയ്‌സണ്‍, മിനിറ്റ്‌സ് : പി എ ബിന്‍സണ്‍ ( കണ്‍വീനര്‍ ) , എന്‍ ആര്‍ വിഷ്ണു, ആനന്ദ് ബാബു , പി ആര്‍ അനുപമ , മിഥുന്‍ ബാബു , പ്രമേയം : കെ.കെ ശ്രീമോന്‍ ( കണ്‍വീനര്‍ ), സന്ദീപ് ദേവ് , പ്രണവ് ഷാജി , ആര്യസിനി, അംബരീഷ് ജി വാസു , ക്രഡന്‍ഷ്യല്‍ : ടി.എസ്.ശരത്ത് ( കണ്‍വീനര്‍ ), അന്‍ഷാദ്, അനീഷ് ആന്ദ്രയോസ്, അരുണ്‍ ഷാജി , ആര്‍ നികിതകുമാര്‍, രഞ്ജിത്ത് ബിജു , എം എസ് അരുണ്‍ , അനീഷ കണ്ണന്‍.