ഡിവൈഎഫ്ഐ മറവൻതുരുത്ത് മേഖല കമ്മിറ്റി അഖില കേരള ഫ്ലഡ് ലൈറ്റ് കൗണ്ടി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു

തലയോലപ്പറമ്പ്: ഡിവൈഎഫ്ഐ മറവൻതുരുത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സി ആർ പ്രസന്നകുമാറിന്റെ സ്മരണാർത്ഥം കടൂക്കര ഗ്രൗണ്ടിൽ അഖില കേരള ഫ്ലഡ് ലൈറ്റ് കൗണ്ടി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. സിപിഎം തലയോലപ്പറമ്പ് ഏരിയാ സെക്രട്ടറി കെ ശെൽവരാജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനാറ് ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു.

Advertisements

യോഗത്തിൽ ഡിവൈഎഫ്ഐ മേഖല പ്രസിഡന്റ് ജയിൻ വർഗ്ഗീസ് അധ്യക്ഷനായി. സിപിഎം ഏരിയാ കമ്മിറ്റി അംഗങ്ങളായ പി വി ഹരിക്കുട്ടൻ, വി റ്റി പ്രതാപൻ , ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോർഡിനേറ്റർ കെ രൂപേഷ് കുമാർ , ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എസ് സന്ദീപ് ദേവ് , സിപിഎം ലോക്കൽ സെക്രട്ടറി റ്റി എസ് താജു, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ആർ രതീഷ്, എം ജി പൊന്നപ്പൻ , വി എസ് ശരത്, പഞ്ചായത്തംഗം ബി ഷിജു, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയേറ്റംഗം ആകാശ് യശോധരൻ, ബ്ലോക്ക് കമ്മിറ്റി അംഗം മിൽട്ടൻ ആന്റണി, മേഖല ജോയ്ന്റ് സെക്രട്ടറി വി ആർ അജ്മൽ, വൈസ് പ്രസിഡന്റ് കെ എം നിതിൻ, മേഖലാ സെക്രട്ടറിയേറ്റ് അംഗം അബിൻ ബാബു എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ മേഖല സെക്രട്ടറി അർജുൻ ബാബു സ്വാഗതവും മേഖല ട്രഷറർ കെ എസ് അനന്ദു നന്ദിയും പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒന്നാം സ്ഥാനം നേടിയ ഫാന്റസി വൈക്കത്തിന് സി ആർ പ്രസന്നകുമാർ മെമ്മോറിയൽ എവറോളിങ് ട്രോഫിയും ദേവീകൃഷ്ണ ഗ്രൂപ്പ് നൽകുന്ന 10001 രൂപയും മറവൻതുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി റ്റി പ്രതാപൻ കൈമാറി. രണ്ടാം സ്ഥാനം നേടിയ സ്ട്രോക്സ് വല്ലകം ടീമിന് സ. ശ്രീലേഷ് മെമ്മോറിയൽ എവറോളിങ് ട്രോഫിയും ഇക്കാന്റെ മന്തിക്കട സ്പോൺസർ ചെയ്യുന്ന 5001 രൂപയും ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സന്ദീപ് ദേവ് കൈമാറി.

Hot Topics

Related Articles