മാലിന്യം നിറഞ്ഞ തോട് ശുചീകരിച്ച് ഡിവൈഎഫ്ഐ

പള്ളിക്കത്തോട് :
അതി ശക്തമായ മഴയിൽ മാലിന്യം നിറഞ്ഞ തോട് ഡിവൈഎഫ്ഐ നേതൃത്വത്തിൽ ശുചീകരിച്ചു. പന്നഗം തോടിന്റെ കൈവഴിയായ കാക്കത്തൊട്ടിൽ വിലങ്ങു പാറ മുതൽ കാക്കത്തോട് വരെയുള്ള ഭാഗമാണ് ഡിവൈഎഫ്ഐ പള്ളിക്കത്തോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചത്.

Advertisements

ഈ ഭാഗത്തെ മൂന്ന് തടയിണകളിൽ മാലിന്യം കെട്ടി കിടക്കുന്നത് മൂലം ഒഴുക്ക് തടസ്സപ്പെട്ടിരുന്നു. ഇതേ തുടർന്ന് മലിനമായ തോട് ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചിയാക്കുകയായിരുന്നു. ഡിവൈഎഫ്ഐ പുതുപ്പള്ളി ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ജോൺസൺ ജോസഫ് , മേഖലാ സെക്രട്ടറി ശരത്കുമാർ , പ്രസിഡന്റ് അനന്തു രാജു എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Hot Topics

Related Articles