ഡി വൈ എഫ് ഐ പുത്തനങ്ങാടി മേഖലാ സമ്മേളനം ; അരുണും ശ്രീജിത്തും ഭാരവാഹികൾ

കോട്ടയം : ഡി വൈ എഫ് ഐ കോട്ടയം ബ്ലോക്ക് കമ്മറ്റിയുടെ കീഴിലുള്ള മേഖലാ സമ്മേളനങ്ങൾക്ക് തുടക്കമായി. ഡി വൈ എഫ് ഐ പുത്തനങ്ങാടി മേഖലാ സമ്മേളനം ഡി എൻ ഐ എൽപി സ്കൂള്‍  (പി ബി സന്ദീപ് നഗർ ) ഹാളിൽ നടന്നു.മേഖല പ്രസിഡന്റ് അനീഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം  കേന്ദ്ര കമ്മറ്റി അംഗം ജയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു.  

Advertisements

പ്രവർത്തന റിപ്പോർട്ട് കെ ശ്രീജിത്തും , ബ്ലോക്ക് സെക്രട്ടറി എസ് ബിനോയ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു .CPIM ഏരിയ കമ്മറ്റി അംഗം സി എൻ സത്യനേശൻ, എം.കെ രമേശൻ,പുത്തനങ്ങാടി ലോക്കൽ സെക്രട്ടറി സച്ചിദാനന്ദ നായിക്  , ബ്ലോക്ക് പ്രസിഡന്റ് സ.അരുൺ ഷാജി,ബ്ലോക്ക് ജോയിന്റ് സെക്രട്ടറിമാരായ സനീഷ്, അനുരാജ് ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ എം.പി പ്രതീഷ്, പ്രവീൺ തമ്പി ,ബ്ലോക്ക് കമ്മറ്റി അംഗം അതുൽ ജോൺ ജേക്കബ് എന്നിവർ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നഗരത്തിലെ (ചിറയിൽപാടം,പുതിയതൃക്കോവിൽ ) വാർഡ്കളിലൂടെ കടന്നു പോകുന്ന നഗരത്തിലെ പ്രധാന അഴുക്കു ചാൽ പത്തു വർഷത്തിലേറെയായി ശുചീകരിക്കാതെ കിടക്കുന്നതു മൂലം മാലിന്യം നിറഞ്ഞു ചെറിയ മഴയത്തു തന്നെ സമീപ വീടുകളിലേക്ക് മലിന ജലം കയറുന്ന അവസ്ഥയാണ്,ഇതിനു അടിയന്തിര പരിഹാരം ഉണ്ടാക്കാൻ കോട്ടയം നഗരസഭ അടിയന്തിരമായി ഇടപെടണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഭാരവാഹികളായി അരുൺ തിരുനക്കര (പ്രസിഡന്റ് ) , ഷമീർ അബ്ദുൾ, ജിത്തു ( വൈസ് പ്രസിഡന്റുമാർ ) ശ്രീജിത്ത് (സെക്രട്ടറി)  ഫെബിൻ കെ തോമസ് ,അശ്വിൻ ബിജു (ജോയിന്റ് സെക്രട്ടറിമാർ ) എന്നിവരെയും ട്രെഷറർ ആയി എം.ആർ വിഷ്ണു , എക്സിക്യൂട്ടീവ് അംഗങ്ങൾ ആയി അനുലാൽ, അലി അക്ബർ എന്നിവർ ഉൾപ്പെടുന്ന 19 അംഗ മേഖലാ കമ്മറ്റിയേയും തിരഞ്ഞെടുത്തു

സമ്മേളനത്തിന് സ്വാഗത സംഗം ചെയർമാൻ പ്രൊഫ കെ സദാശിവൻ സ്വാഗതവും ഫെബിൻ കെ തോമസ് നന്ദിയും പറഞ്ഞു

Hot Topics

Related Articles