തിരുവനന്തപുരം : മുതിർന്ന സിപിഎം നേതാവ് ഇ പി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനർ സ്ഥാനത്ത് നിന്നും മാറ്റിയതിന്റെ കാരണം പ്രവർത്തന രംഗത്തെ പോരായ്മയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇ പിയുടെ പ്രവർത്തനത്തില്‍ നേരത്തെ പോരായ്മയുണ്ടായിരുന്നു.
Advertisements
എന്നാല്‍ പോരായ്മ പരിഹരിച്ച് മുന്നോട്ട് കൊണ്ടുപോകാനുള്ള പരിശ്രമം നടത്തി. എന്നാല്‍ അതിന് ശേഷവും തെരഞ്ഞെടുപ്പ് സമയത്ത് വീണ്ടും വിവാദങ്ങള്‍ ഉണ്ടാക്കി. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പദവിയില്‍ നിന്ന് മാറ്റിയതെന്നും എംവി ഗോവിന്ദൻ അറിയിച്ചു.