ഒൻപത്, പത്ത് ക്ലാസുകളിലേക്കുള്ള സയൻസ്, സോഷ്യല്‍ സയൻസ് വിഷയങ്ങളില്‍ രണ്ട് തലങ്ങളില്‍ പരീക്ഷകള്‍ നടത്താൻ പദ്ധതിയിട്ട് സി ബി എസ് ഇ. രണ്ട് വിഷയങ്ങളിലും സ്റ്റാൻഡേർഡ്, അഡ്വാൻസ്ഡ് എന്നീ തലങ്ങളില്‍ പരീക്ഷ നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് റിപ്പോർട്ടുകള്‍. വിഷയം കരിക്കുലം കമ്മിറ്റി ചർച്ച ചെയ്തുവെങ്കിലും ഗവേണിങ് ബോഡിയുടെ അന്തിമ അംഗീകരം ലഭിച്ചാലേ പ്രാബല്യത്തില്‍ വരുത്താനാകൂ.
അംഗീകാരം ലഭിച്ചാല്‍ 2026-27 അധ്യയന വർഷം മുതല്‍ രീതി തുടരാനാണ് നീക്കം. ഈ രീതി നിലവില്‍ വന്നാല്‍ സാധാരണ പഠിച്ചു പോകുന്ന വിദ്യാർത്ഥകള്‍ക്ക് സ്റ്റാന്റേർഡും, വിഷയം തുടർന്ന് പഠിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് അഡ്വാൻസ്ഡ് പരീക്ഷയും എഴുതാം. നിലവില്‍ കണക്കിന് ഇത്തരത്തില്‍ രണ്ട് പരീക്ഷകള്‍ സി ബി എസ് ഇ നടത്തുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പത്താം ക്ലാസില്‍ ബേസിക്, അഡ്വാൻസ്ഡ് എന്നിങ്ങനെ രണ്ട് തലങ്ങളിലായാണ് സി ബി എസ് ഇ പരീക്ഷകള്‍ നടത്തുന്നത്. സിബി എസ് സിയില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് 2023-24 അധ്യയന വർഷത്തില്‍ നടത്തിയ പരീക്ഷയില്‍ കണക്കിന് അഡ്വാൻസ്ഡ് ലെവലിനായി അപേക്ഷിച്ചവരുടെ എണ്ണമാണ് കൂടുതൽ. ബേസിക് ലെവലില്‍ 6,79,560 വിദ്യാർത്ഥികള്‍ രജിസ്റ്റർ ചെതു. അതേ സമയം സ്റ്റാന്റേർഡിന് രജിസ്റ്റർ ചെയ്തത് 15,88,041 വിദ്യാർത്ഥികളാണ്.