ന്യൂഡല്‍ഹി: അനധികൃത ഖനനവുമായി ബന്ധപ്പെട്ട കേസുകളില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ പഞ്ചാബില്‍ 13 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്ന് മൂന്നര കോടിയിലധികം രൂപ പിടിച്ചെടുത്തതായി അധികൃതർ അറിയിക്കുന്നുണ്ട്. പരിശോധനകള്‍ ഇപ്പോഴും തുടരുകയാണ്. ബുധനാഴ്ച രാവിലെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ജലന്ധർ ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥർ റെയ്ഡ് റോപാർ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ എത്തി തുടങ്ങിയത്. ഇപ്പോഴും തുടരുന്നവെന്നാണ് റിപ്പോർട്ടുകള്‍.
കുപ്രസിദ്ധമായ മറ്റൊരു കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത ഭൂമിയിലാണ് അനധികൃത ഖനനം നടന്നത്. ഈ കേസില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരായ പ്രത്യേക കോടതിയില്‍ വിചാരണ നിർണായക ഘടത്തിലാണ്. നിരവധി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ നിയമവിരുദ്ധ ഖനനത്തില്‍ പങ്കുണ്ടെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ തെളിഞ്ഞത്. ഇതുവരെയുള്ള റെയ്ഡുകളില് മൂന്ന് കോടിയിലധികം രൂപയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തത്.