ആലപ്പുഴ: ആലപ്പുഴയില്‍ ഗുരുതര ജനിതക വൈകല്യങ്ങളുടെ ജനിച്ച കുഞ്ഞിന്‍റെ തുടർ ചികിത്സയില്‍ തീരുമാനം വൈകുന്നു. ആക്ഷൻ കൗണ്‍സില്‍ രൂപീകരിക്കാൻ ഒരുങ്ങി പ്രദേശത്തെ രാഷ്ട്രീയനേതാക്കള്‍. കുഞ്ഞിന് വീണ്ടും എംആർഐ സ്കാനിംഗ് ഉള്‍പ്പടെ ഉള്ള പരിശോധന നടത്തും. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന കുഞ്ഞ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആശുപത്രി വിട്ടത്.
വായിലെ ശ്രവം തലച്ചോറിലേക്ക് പോകാൻ സാധ്യത ഉള്ളതിനാല്‍ കുഞ്ഞിനെ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കണമെന്നും ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ ഉടൻ ആശുപത്രിയില്‍ എത്തിക്കണമെന്നുമാണ് ഡോക്ടർ മാർ നല്‍കിയ നിർദേശം. കുഞ്ഞിന്‍റെ ചികിത്സയുമായി ബന്ധപ്പെട്ട് ദിവസേന വീണ്ടും വീണ്ടും ആശുപത്രിയില്‍ പോകുകയാണ് കുടുംബം. അപ്പോഴും കാരണക്കാരായവർക്കെതിരെ നടപടി ഇല്ലെന്ന് കുടുംബം ആവർത്തിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുഞ്ഞിന് വീണ്ടും കുറുകലുണ്ടെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ട അവസ്ഥയാണെന്നും തങ്ങള്‍ ഇതുമായി പൊരുത്തപ്പെടണമെന്നുമാണ് അധികൃതര്‍ പറയുന്നതെന്നും കുഞ്ഞിന്‍റെ പിതാവ് അനീഷ് മുഹമ്മദ് പറഞ്ഞു. കുഞ്ഞിനെ ഏതുനിമിഷം വേണമെങ്കിലും കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായി നില്‍ക്കണമെന്നും അതിനായി എല്ലാം മാറ്റിവെക്കണമെന്നും അധികൃതര്‍ പറയുന്നത്. അതിന് തങ്ങള്‍ തയ്യാറാകുമ്പോഴും ഇത്തരമൊരു അവസ്ഥയ്ക്ക് കാരണക്കാരായവര്‍ക്കെതിരെ യാതൊരു നടപടിയുമില്ലെന്നും ലാബുകള്‍ അടക്കം പൂട്ടിയിട്ടില്ലെന്നും അനീഷ് ആരോപിച്ചു.
കുഞ്ഞിന് നിലവില്‍ നല്‍കുന്ന ചികിത്സകള്‍ സൗജന്യമായി നല്‍കണമെന്ന് സർക്കാരില്‍ നിന്ന് നിർദേശം ലഭിച്ചതായി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു. അതേസമയം തുടർ ചികിത്സ സംബന്ധിച്ച തീരുമാനം ഇപ്പോഴും ഇല്ലെന്ന് അനീഷ് പറഞ്ഞു. കഴിഞ്ഞ ദിവസം കുഞ്ഞിന്‍റെ ആരോഗ്യസ്ഥിതി വിലയിരുത്താൻ മെഡിക്കല്‍ ബോർഡ് യോഗം ചേർന്നിരുന്നു. എംആര്‍ഐ ഉള്‍പ്പടെ ഇതുവരെ നടത്തിയ ഏട്ടോളം ടെസ്റ്റുകള്‍ വീണ്ടും നടത്തണം. എന്നാല്‍, ഇതൊന്നും ആരോഗ്യ വകുപ്പ് നിയോഗിച്ച വിദഗ്ദ സംഘത്തിന്റെ നിർദേശപ്രകാരം ഉള്ളതല്ല. തുടർ ചികിത്സ സംബന്ധിച്ച വിദഗ്ദ സംഘത്തിന്റെ നിർദേശം ലഭിക്കാത്തതാണ് കുടുംബത്തെ ആശങ്കപ്പെടുത്തുന്നത്.