എറണാകുളം : മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രദേശത്തുള്ളവർക്ക് അടിയന്തരഘട്ടങ്ങളില്‍ ജനങ്ങളെ ആശുപത്രിയില്‍ എത്തിക്കുന്നതിനും മറ്റു ജീവൻ രക്ഷാ സേവന പ്രവർത്തനങ്ങള്‍ക്കുമായി 24 മണിക്കൂറും സേവനം ലഭിക്കുന്ന ആംബുലൻസ് സർവീസിന് തുടക്കമായി. മുളവുകാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ ഹൈബി ഈഡൻ എംപി ആംബുലൻസ് സർവീസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ മേഖലയില്‍ മികച്ച പ്രവർത്തനങ്ങളാണ് മുളവുകാട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. നമ്മുടെ നാടിൻ്റെ അഭിമാനമായ കൊച്ചിൻ ഷിപ്പിയാർഡിൻ്റെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് സാധാരണ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് എംപി പറഞ്ഞു.
സാധാരണ ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ആംബുലൻസ് സർവീസ് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് പഞ്ചായത്തിന് കീഴില്‍ ആംബുലൻസ് സർവീസ് ആരംഭിക്കുന്നത്. ആംബുലൻസ് സർവീസിന് ആവശ്യമായ ഇന്ധനം, ഡ്രൈവർ, മറ്റ് ആവശ്യങ്ങള്‍ എല്ലാം പഞ്ചായത്ത് വഹിക്കും. 15 കിലോമീറ്ററിന് 500 രൂപ നിരക്കാണ് നിലവില്‍ ആംബുലൻസ് സർവീസിന് ഈടാക്കുന്നത്. സാമ്ബത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സൗജന്യമായും സേവനം ഉറപ്പാക്കും.