ഇന്ന് സൂപ്പർ സൺഡേ : സ്പെയിനിൽ ഇന്ന് ബാഴ്സയും റയലും നേർക്കുനേർ : ലാലീഗയിൽ ഇന്ന് എൽ ക്ലാസിക്കോ

മാഡ്രിഡ് : ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ക്ലബുകളാണ് റയല്‍ മാഡ്രിഡും ബാര്‍സലോണയും. ഇന്ന് ലാ ലിഗയില്‍ റയല്‍ മാഡ്രിഡിന്‍്റെ തട്ടകമായ സാന്തിയാഗോ ബെര്‍ണാബ്യുവില്‍ ഈ താരരാജാക്കന്മാര്‍ ഏറ്റുമുട്ടുകയാണ്. ഇന്ത്യന്‍ സമയം വൈകിട്ട് 7.45 നാണ് ഈയൊരു മത്സരം അരങ്ങേറുക. ലോകത്ത് ഏറ്റവും പഴക്കമുള്ളതും ജനപ്രീതിയുള്ളതും ആയ ഡെര്‍ബികളില്‍ ഒന്നാണ് എല്‍ ക്ലാസ്സിക്കോ. കോമ്പറ്റേറ്റീവ് മത്സരങ്ങളില്‍ 249 തവണയാണ് ഇരുടീമുകളും ഇതുവരെ ഏറ്റുമുട്ടിയത്. റയലിനാണ് കൂടുതല്‍ വിജയം (100). പ്രദര്‍ശന മത്സരങ്ങളില്‍ 34 തവണ ഏറ്റുമുട്ടി.

Advertisements

കൂടുതല്‍ വിജയം ബാര്‍സലോണയ്ക്ക് ആണ് (20). ആകെ ഇതുവരെ 283 എല്‍ ക്ലാസ്സിക്കോ മത്സരങ്ങളാണ് നടന്നിട്ടുള്ളത്. അതില്‍ കൂടുതല്‍ വിജയം ബാര്‍സലോണയ്ക്കാണ് (117). ഇരു ടീമുകളും തമ്മില്‍ ഒടുവില്‍ ഏറ്റുമുട്ടിയപ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബാഴ്സ വിജയിക്കുകയായിരുന്നു. ഇന്നത്തെ മത്സരം എന്തായാലും റയലിന്റെ തട്ടകത്തില്‍ വെച്ചാണ്. വിജയിക്കുന്നവര്‍ക്ക് ടേബിളില്‍ ഒന്നാം സ്ഥാനം ഭദ്രമാക്കാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവില്‍ ഇരുടീമുകള്‍ക്കും 8 മത്സരങ്ങളില്‍ നിന്ന് 22 പോയിന്‍്റ് ആണുള്ളത്. ഗോള്‍ ശരാശരിയില്‍ മുന്നിലുള്ളത് കൊണ്ട് ബാര്‍സയാണ് ടേബിളില്‍ ഒന്നാം സ്ഥാനത്ത്. ഇതുവരെ 20 ഗോളുകള്‍ അടിച്ചുകൂട്ടിയ ബാര്‍സ കേവലം ഒരു ഗോള്‍ മാത്രമാണ് വഴങ്ങിയിട്ടുള്ളത്. എന്നാല്‍ ഇന്നത്തെ മത്സരം അത്ര എളുപ്പമാകില്ല. കാരണം സൂപ്പര്‍ താരങ്ങളായ അരൗഹോ, ക്രിസ്റ്റന്‍സണ്‍ എന്നീ സെന്‍്റര്‍ ബാക്ക് താരങ്ങള്‍ പരിക്ക് മൂലം ഇന്നത്തെ മത്സരത്തില്‍ ഉണ്ടാവില്ല. ഇത് ബാര്‍സലോണയ്ക്ക് തലവേധനയാകും. വെറ്ററന്‍ താരം പിക്കെയെ പഴയ പോലെ ആശ്രയിച്ചത് കൊണ്ട് യാതൊരുവിധ നേട്ടങ്ങളും ബാര്‍സയ്ക്ക് ഇല്ല. ഫ്രഞ്ച് താരം കോണ്ടേ പരിക്ക് മാറി തിരിച്ചെത്തിയത് ഒരു ആശ്വാസമാണ്. മറുവശത്ത് റയല്‍ മാഡ്രിഡിന് പരിക്കിന്റെ തലവേദനകളൊന്നും തന്നെയില്ല. അവര്‍ക്ക് അവരുടെ പ്രധാന താരങ്ങള്‍ എല്ലാവരും തന്നെ ഇന്നത്തെ മത്സരത്തില്‍ ലഭ്യമാണ്. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ റൂഡിഗര്‍ ഇന്നത്തെ മത്സരത്തില്‍ ഉണ്ടാകും. എന്തായാലും വിജയിക്കുന്നവര്‍ക്ക് ഒന്നാം സ്ഥാനത്ത് ഭദ്രമായി ഇരിക്കുവാന്‍ സാധിക്കും.

ഏറ്റവും കൂടുതല്‍ എല്‍ ക്ലാസിക്കോ മത്സരങ്ങള്‍ കളിച്ചിട്ടുള്ളത്ത് സാക്ഷാല്‍ ലയണല്‍ മെസ്സിയും സെര്‍ജിയോ റാമോസുമാണ്. 45 മത്സരങ്ങള്‍ വീതം. ഇരുതാരങ്ങളും ഇപ്പൊള്‍ ഫ്രഞ്ച് ക്ലബ് ആയ പിഎസ്ജിയില്‍ ഒരുമിച്ച്‌ കളിക്കുന്നു എന്നത് കൗതുകകരമായ കാര്യമാണ്. എല്‍ ക്ലാസിക്കോയില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരം ലയണല്‍ മെസ്സിയാണ്. 26 ഗോളുകളാണ് താരം നേടിയിട്ടുള്ളത്. എന്തായാലും ഈ വാശിയേറിയ പോരാട്ടത്തിനായി നമുക്ക് കാത്തിരിക്കാം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.