കോഴിക്കോട് -ബംഗളൂരു ദേശീയപാത 766ല്‍ കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിന്റെ പരിധിയില്‍പെടുന്ന റോഡില്‍ ചരക്കുലോറി ഇടിച്ച് കാട്ടാന ചെരിഞ്ഞു. സംഭവത്തെ തുടര്‍ന്ന് കര്‍ണാടക അധികൃതര്‍ ദേശീയപാതയിലെ ചെക്ക്പോസ്റ്റുകള്‍ അടച്ചു. ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.
ആനയുടെ ജഡം റോഡില്‍ നിന്ന് നീക്കിയശേഷം ഇന്ന് രാവിലെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. മൂലഹള്ള ആനക്കുളത്തിനു സമീപം ചൊവ്വാഴ്ച രാത്രിയാണ് കാട്ടാന ചെരിഞ്ഞത്. വയനാട് വന്യജീവി സങ്കതത്തിലെ മുത്തങ്ങ പൊന്‍കുഴിയില്‍നിന്നു ഏതാനും കിലോമീറ്റര്‍ അകലെയാണ് മൂലഹള്ള.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വന്യജീവികളുടെ സുരക്ഷാര്‍ത്ഥം രാത്രി ഒമ്പതു മുതല്‍ രാവിലെ ആറുവരെ വാഹനഗതാഗതം വിലക്കിയിരിക്കുന്ന വനമേഖലയിലെ റോഡിലാണ് കാട്ടാന ലോറിയിടിച്ച് ചെരിഞ്ഞത്.
അപകടത്തെത്തുടര്‍ന്നു അതിര്‍ത്തി ചെക്പോസ്റ്റുകള്‍ കര്‍ണാടക വനപാലകര്‍ അപ്രതീക്ഷിതമായി അടച്ചതോടെ നൂറുകണക്കിന് വാഹനങ്ങള്‍ ദേശീയപാതയില്‍ കുരുങ്ങി.