ആനക്കാഴ്ചകളുടെ ആനക്കുളം; ആനക്കുളത്ത് എത്തിയാൽ ആനയോളം സന്തോഷം; ഫോട്ടോ ജേണലിസ്റ്റ് രാജീവ് പ്രസാദിന്റെ എഴുത്ത് വായിക്കാം ചിത്രങ്ങൾ കാണാം

എഴുത്തും ചിത്രങ്ങളും

Advertisements
രാജീവ് പ്രസാദ്
ഫോട്ടോ ജേർണലിസ്റ്റ്


സഞ്ചാരികൾ ഇന്ന് കൺകുളിർക്കെ മതിയാവോളം ആനകളെ കണ്ടു മടങ്ങുന്ന ഇടമാണ് മാങ്കുളത്തുള്ള ആനക്കുളം. ഇതുവഴി ഒഴുകുന്ന കാട്ടരുവിയിലാണ് വെള്ളം കുടിക്കാൻ കാട്ടാനകൾ എത്തുന്നത് . ഇവിടുത്തെ വെള്ളത്തിന്റെ എന്തോ രുചിയാണ് ആനകളെ ഇവിടേക്ക് ആകർഷിക്കുന്നത്. കൊമ്പനും പിടിയും കുട്ടിയാനയും ഒക്കെ ഉൾപ്പെടുന്ന സംഘമാണ് വെള്ളം കുടിക്കാനെത്തുന്നത് .അരുവിക്കടുത്തുള്ള റോഡിൽ നിന്ന്കാഴചകാർക്ക് ആനകളുടെ കളിയും പിണക്കങ്ങളും ഒക്കെ ആവോളം ആസ്വദിക്കാം .ഇത്രയും അടുത്ത് കാട്ടാനകളെ അധികം സമയം കാണാവുന്നത് മറ്റൊരിടത്തും ഉണ്ടാവില്ലന്നാണ് അറിവ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ധാരാളം സന്ദർശകരാണ് ഈ ആന കാഴ്ച കാണാൻ ആനകുളത്ത് എത്തുന്നത് . ഏഴുപത് ആനകൾ വരെ ഒരുമിച്ച് എത്തിയ ദിവസം ഉണ്ടന്ന് നാട്ടുകാർ പറഞ്ഞു. ശനി ഞായർ ദിവസങ്ങളിലാണ് സന്ദർശകർ ഏറെ എത്തുന്നത്, വേനൽകാലത്ത് മാത്രമാണ് ഇവിടെ ഈ ആന കാഴ്ചകൾ കാണുവാൻ കഴിയു .വർഷ കാലമായാൽ ഈ കാഴ്ച ഇവിടെ ഉണ്ടാകില്ല. ഇവിടെ തന്നെ സന്ദർശകർക്ക് വിശ്രമിക്കാനും കാഴചകൾ കാണുവാനും വനംവകുപ്പിന്റെ ഒരു മുള ഗാർഡനുണ്ട്. 20 രൂപയാണ് പ്രവേശന ഫീസ്. ആന കാഴചകൾ കാണാൻ ഉച്ചക്ക് രണ്ടു മണിക്ക് എത്തണം. രണ്ടു മുതൽ ഏതു സമയത്തും ആനകൾ അരുവിയിലേക്ക് എത്തി തുടങ്ങും.

എത്തിക്കഴിഞ്ഞാൽ വളരെ വൈകിയാണ് മടക്കം. വേണമെങ്കിൽ ആവോളം ആസ്വദിച്ച് അവിടെ തന്നെ താമസിക്കാൻ നല്ല റിസോർട്ടുകൾ ഉണ്ട് ആനക്കുളത്തും മാങ്കുളത്തും. തൊടുപുഴയിൽ നിന്ന് മച്ചിപ്ലാവ് ജം ഗഷനിലെത്തി 30 കിലോമീറ്റർ സഞ്ചരിച്ചാൽ മാങ്കുളം അവിടെ നിന്ന് 15 കി.മി. ആനക്കുളം നല്ല വഴിയായതിനാൽ യാത്ര സുഖകരമാണ്. ആന കുളത്ത് വേനൽകാലത്ത് എത്തിയ ഒരു സഞ്ചാരിയും ആനയെ കാണാതെ മടങ്ങിയിട്ടില്ല.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.