ആനക്കോട്ടയിലെ ആനകളെ പാപ്പാന്മാര്‍ മര്‍ദിച്ച സംഭവത്തില്‍ പാപ്പാന്മാരുടെ ലൈസന്‍സ് റദ്ദാക്കുന്നതിനായി ശുപാര്‍ശ നല്‍കിയതായി വനം മന്ത്രി

തിരുവനന്തപുരം; ഗുരുവായൂര്‍ ആക്കോട്ടയിലെ ആനകളെ പാപ്പാന്മാര്‍ മര്‍ദിച്ച സംഭവത്തില്‍ പാപ്പാന്മാരുടെ ലൈസന്‍സ് റദ്ദാക്കുന്നതിനായി ശുപാര്‍ശ നല്‍കിയതായി വനം മന്ത്രി.സംഭവത്തെ 

Advertisements

തുടര്‍ന്ന് വനം വകുപ്പ് രണ്ട് കേസെടുത്തട്ടുണ്ടെന്നും പാപ്പാന്മാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനായി അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നിര്‍ദേശം നല്‍കിയട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തിന്റെ എതാര്‍ത്ഥ സ്ഥിതി അന്വേഷിച്ച്‌ അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡിന് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. ആനകളെ പാപ്പന്മാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തില്‍ ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതിയും വിശദീകരണം തേടിയട്ടുണ്ട്.കുളിപ്പിക്കാന്‍ കിടക്കാന്‍ കൂട്ടാക്കാതെയിരുന്ന ആനയെ വടി ഉപയോഗിച്ച്‌ തല്ലുകയായിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേ സമയം ആനക്കോട്ടയുടെ വിശദീകരണം പുറത്ത് വന്നത് പുതിയ ദൃശ്യങ്ങളല്ലായെന്നായിരുന്നു. ആനക്കോട്ടയിലെത്തി ഡോക്ടര്‍മാര്‍ ആനകളെ പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കിയട്ടുണ്ട്.

Hot Topics

Related Articles