എംബാപ്പേയ്ക്ക് 100 കോടിയുടെ കരാർ ! നിർണ്ണായക നീക്കവുമായി പി.എസ്.ജി 

പാരീസ്: ഫ്രഞ്ച് സ്ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയ്ക്ക് മുന്നില്‍ 100 കോടി യൂറോ പ്രതിഫലത്തില്‍ 10 വര്‍ഷത്തെ കരാര്‍ വെച്ച്‌ പിഎസ്ജി. ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ കരാറാണിത്.പത്ത് വര്‍ഷം കഴിഞ്ഞാല്‍ എംബാപ്പെയുടെ വയസ്സ് 34.

Advertisements

ചുരുക്കത്തില്‍ ഇത് ആജീവനാന്ത കരാര്‍ ആണ്. എന്നാല്‍ പിഎസ്ജിയുടെ പണത്തില്‍ വീഴില്ലെന്നാണ് എംബാപ്പെ പറയുന്നത്. താരം റയല്‍ മാഡ്രിഡിലേക്ക് പോയേക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഞ്ച് വര്‍ഷത്തെ കരാറാണ് റയല്‍ മാഡ്രിഡ് എംബാപ്പെയ്ക്ക് മുന്നില്‍ വെച്ചത്. 2024 ഓടെ താരത്തിന്റെ പിഎസ്ജിയുമായുള്ള കരാര്‍ അവസാനിക്കും. കരാര്‍ പുതുക്കുന്നില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കിലിയന്‍ എംബാപ്പെയ്ക്ക് റയല്‍ മാഡ്രിഡ് വമ്ബന്‍ ഓഫര്‍ നല്‍കിയിരിക്കുന്നത്.

50 ദശലക്ഷം യൂറോ വാര്‍ഷിക പ്രതിഫലവും അഞ്ച് വര്‍ഷ കരാറുമാണ് ഓഫര്‍. വന്‍തുകയുടെ റിലീസ് ക്ലോസും കരാറിലുണ്ട്. റയലും എംബാപ്പെയും കരാര്‍ വ്യവസ്ഥകളില്‍ ധാരണയിലെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ക്ലബിന്റെയോ താരത്തിന്റേയോ ഭാഗത്ത് നിന്ന് ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പിഎസ്ജിയെ പ്രകോപിപ്പിക്കുന്ന ഓഫറാണിപ്പോള്‍ റയല്‍ മാഡ്രിഡ് എംബാപ്പെയ്ക്ക് നല്‍കിയിരിക്കുന്നത്.

ട്രാന്‍സ്ഫര്‍ തുക നല്‍കാതെ പിഎസ്ജിയുമായുള്ള കരാര്‍ പൂര്‍ത്തിയാവും വരെ റയല്‍ മാഡ്രിഡ് എംബാപ്പെയ്ക്കായി ഒരു വര്‍ഷം കൂടി കാത്തിരിക്കും. കരാര്‍ പുതുക്കിയില്ലെങ്കില്‍ ഈ സീസണില്‍ തന്നെ എംബാപ്പെ ടീം വിട്ടുപോകണമെന്ന് പിഎസ്ജി പ്രസിഡന്റ് നാസര്‍ അല്‍ ഖലീഫി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Hot Topics

Related Articles