എമ്പുരാൻ… ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേറ്റുമായി പൃഥ്വിരാജ് 

കൊച്ചി: മലയാള സിനിമാസ്വാദകർ കഴിഞ്ഞ കുറച്ച് കാലമായി കാത്തിരിക്കുന്നൊരു സിനിമയുണ്ട്. എമ്പുരാൻ. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് ബ്ലോക് ബസ്റ്ററായി മാറിയ ലൂസിഫറിന്റെ രണ്ടാം ഭാ​ഗം എന്നത് തന്നെ ആയിരുന്നു അതിന് കാരണം. എമ്പുരാനുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്കും കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ എമ്പുരാന്‍റെ പുതിയ അപ്ഡേറ്റ് പുറത്തു വിട്ടിരിക്കുകയാണ് സംവിധായകന്‍ പൃഥ്വിരാജ് സുകുമാരന്‍. 

Advertisements

ചിത്രത്തിന്‍റെ അതിപ്രധാനമായ ഗുജറാത്ത് ഷെഡ്യൂളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. അവിടെ നിന്നുള്ള രാത്രി ഷൂട്ടിന്‍റെ ചിത്രമാണ് സംവിധായകന്‍ പങ്കുവച്ചത്. ക്യാമറമാന്‍ സുജിത്ത് വാസുദേവിനെയും ചിത്രത്തില്‍ കാണം. #L2E #Empuraan #NightShoot #Gujarat എന്നീ ഹാഷ്ടാഗുകളും പങ്കുവച്ച ചിത്രത്തോടൊപ്പമുണ്ട്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അടുത്തിടെ ബിഗ് ബോസ് ഷോയില്‍ മോഹന്‍ലാല്‍ എമ്പുരാന്‍ സംബന്ധിച്ച അപ്ഡേറ്റ് പറഞ്ഞിരുന്നു. “എമ്പുരാന്റെ ഷൂട്ടിംഗ് നടക്കുകയാണ്. ലെ ലഡാക്കിൽ ആയിരുന്നു ചിത്രീകരണം തുടങ്ങിയത്. അതുകഴിഞ്ഞ് യുകെയിൽ ഷൂട്ട് ചെയ്തു. യുഎസ്, മദ്രാസ് എന്നിവിടങ്ങളിലും ഷൂട്ട് ചെയ്തു. 

ഇപ്പോൾ തിരുവനന്തപുരത്ത് ഷൂട്ടിംഗ് നടക്കുകയാണ്. കുറച്ച് കാലം ഗുജറാത്തിൽ ഷൂട്ട് ചെയ്യാനുണ്ട്. കുറച്ച് ദുബായിലും. ആരാണ് ഖുറേഷി എബ്രഹാം എന്ന് നിങ്ങൾ എമ്പുരാനിലൂടെ മനസിലാക്കും. ഈ വർഷം റിലീസ് ചെയ്യാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഇല്ലെങ്കിൽ അടുത്ത വർഷം ജനുവരിയിൽ ഉണ്ടാകും”, എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. 

നേരത്തെ മോഹന്‍ലാലിന്‍റെ ക്യാരക്ടര്‍ ലുക്ക് അദ്ദേഹത്തിന്‍റെ ജന്മദിനത്തില്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു.

മോഹൻലാൽ അവതരിപ്പിക്കുന്ന ഖുറേഷി എബ്രഹാം എന്ന കഥാപാത്രത്തിന്റെ ലുക്ക് ആണ് പുറത്തുവന്നിരിക്കുന്നത്. തോക്ക് ധാരികളായ സെക്യൂരിറ്റി ഗാർഡ്സിന് ഒപ്പം നടന്നടുക്കുന്ന മോഹൻലാലിനെ പോസ്റ്ററിൽ കാണാം. 

മുരളി ഗോപിയാണ് എമ്പുരാന്‍റെ തിരക്കഥ ഒരുക്കുന്നത്. സുജിത്ത് വാസുദേവ് ആണ് ഛായാഗ്രാഹകന്‍. ദീപക് ദേവ് ആണ് സംഗീത സംവിധാനം. ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍ എന്നിവര്‍ക്കൊപ്പം എമ്പുരാനില്‍ പുതിയൊരു അഭിനേതാവും എത്തുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട് ആണിത്. ഒപ്പം സംവിധായകന്‍ പൃഥ്വിരാജും പ്രധാന വേഷത്തില്‍ എത്തും. ലൂസിഫറില്‍ സയിദ് മസൂദ് എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അവതരിപ്പിച്ചിരുന്നു. 

Hot Topics

Related Articles