തേരോട്ടം 250 കോടിയിലേക്കോ? എമ്പുരാൻറെ റീ എഡിറ്റ് പതിപ്പ് കളക്ഷനെ ബാധിച്ചു? എട്ടാം ദിനം കളക്ഷനിൽ ഇടിവ്

ലയാള സിനിമയ്ക്ക് പുത്തൻ മാനം നൽകിയ ചിത്രമാണ് എമ്പുരാൻ. റിലീസിന് മുൻപ് തന്നെ വൻ പ്രതീക്ഷ ഉണർത്തിയ ചിത്രം ഹൈപ്പിനൊത്ത് തന്നെ ഉയർന്നു. ഇതോടെ ബോക്സ് ഓഫീസിൽ വൻ വേട്ടയായിരുന്നു പൃഥ്വിരാജ്- മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ എമ്പുരാൻ നടത്തിയത്. റിലീസിന് ഒരുദിവസം ശേഷിക്കെ 50 കോടി ക്ലബ്ബിലെത്തിയ ചിത്രം 200 കോടിയും നേടി മുന്നേറുകയാണ്. 

Advertisements

എമ്പുരാനിലെ ചില ഭാ​ഗങ്ങൾ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവച്ചിരുന്നു. പിന്നാലെ റീ എഡിറ്റ് പതിപ്പും പുറത്തിറങ്ങി. ഇത് എമ്പുരാന്റെ കളക്ഷനെ ചെറിയ തോതിൽ ബാധിച്ചുവെന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. ബോക്സ് ഓഫീസ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ദിവസം 5.65 കോടി ആയിരുന്നു ചിത്രം നേടിയിരിക്കുന്നത്. എന്നാലത് റിലീസ് ചെയ്ത് എട്ടാം ദിവസം എത്തിയപ്പോൾ 3.9 കോടിയിൽ എത്തിയിരിക്കുകയാണ്. മലയാളം പതിപ്പ് 3.55 കോടി നേടിയപ്പോൾ, രണ്ട് ലക്ഷമാണ് കന്നട പതിപ്പ് നേടിയത്. തെലുങ്ക് അഞ്ച് ലക്ഷം, തമിഴ് 2 ലക്ഷം, ഹിന്ദി 8 ലക്ഷം എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ എട്ടാം ദിന കളക്ഷൻ. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, എമ്പുരാൻ രണ്ടാം വാരത്തിൽ എത്തി നിൽക്കുമ്പോൾ 236.25 കോടിയാണ് ആ​ഗോള തലത്തിൽ നേടിയിരിക്കുന്നതെന്ന് സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു. 88.25 കോടിയാണ് മോഹൻലാൽ പടത്തിന്റെ നെറ്റ് കളക്ഷൻ. 133 കോടിയാണ് ഓവർസീസിൽ നിന്നും നേടിയത്. ഇന്ത്യ ​ഗ്രോസ് 103.25 കോടിയും എമ്പുരാൻ നേടിയിട്ടുണ്ട്. ഇത് പ്രകാരം മലയാളത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മഞ്ഞുമ്മൽ ബോയ്സിനെ മറികടക്കാൻ നാല് കോടി രൂപയാണ്. 239.6 കോടി ആയിരുന്നു മഞ്ഞുമ്മലിന്റെ ആ​ഗോള ലൈഫ് ടൈം കളക്ഷൻ. 

Hot Topics

Related Articles