എമ്ബുരാന്റെ പ്രദർശനം തടയണമെന്ന് ഹർജി : ബിജെപി നേതാവിനെ പാർട്ടിയില്‍നിന്ന് സസ്പെൻഡ് ചെയ്തു

തൃശ്ശൂർ: മോഹൻലാല്‍- പൃഥ്വിരാജ് ചിത്രം എമ്ബുരാന്റെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി നല്‍കിയ ബിജെപി നേതാവിനെ പാർട്ടിയില്‍നിന്ന് സസ്പെൻഡ് ചെയ്തു.പാർട്ടി അച്ചടക്കം ലംഘിച്ചെന്ന് കാണിച്ചാണ് ജില്ലാ കമ്മിറ്റി അംഗം വി.വി. വിജീഷിനെ (വിജീഷ് വെട്ടത്ത്) പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്പെൻഡ് ചെയ്തതത്. തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബാണ് ഇക്കാര്യം അറിയിച്ചത്.

Advertisements

‘പാർട്ടിയുടെ അച്ചടക്കം ലംഘിച്ചതിനാല്‍ വിജീഷിനെ സംസ്ഥാന അധ്യക്ഷന്റെ അനുമതിയോടുകൂടി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്പെൻഡ് ചെയ്തിരിക്കുന്നു’, എന്നാണ് പാർട്ടി പ്രസ്താവന. ഹർജിക്ക് പിന്നാലെയുള്ള സംഘടനാ നടപടി, ചിത്രത്തിന്റെ പ്രദർശനം തടയണം എന്ന് ആവശ്യപ്പെട്ടതിനാണോ എന്ന് ഔദ്യോഗിക വിശദീകരണത്തില്‍ വ്യക്തമല്ല. പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്ന് വിജീഷ് വ്യക്തമാക്കി. സിനിമയ്ക്കെതിരെ കോടതിയെ സമീപിക്കാനുള്ള തീരുമാനം വ്യക്തിപരമാണ്. നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും വിജീഷ് വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വാർത്താവിതരണപ്രക്ഷേപണമന്ത്രാലയം, ഫിലിം സർട്ടിഫിക്കേഷൻ ബോർഡ്, എമ്ബുരാന്റെ അണിയറ പ്രവർത്തകർ, സംസ്ഥാന പോലീസ് മേധാവി എന്നിവരെ എതിർകക്ഷികളാക്കിയാണ് വിജീഷ് ഹർജി നല്‍കിയത് പൃഥ്വിരാജ് തുടർച്ചയായി തന്റെ സിനിമകളിലൂടെ കേന്ദ്രസർക്കാരിനെ അധിക്ഷേപിക്കുന്നുവെന്ന് ഹർജിയില്‍ ആരോപിച്ചിരുന്നു.

Hot Topics

Related Articles