എമ്ബുരാൻ കൂതറ സിനിമ : സിനിമയെ പണം കായ്ക്കുന്ന മരമാക്കിയ ബുദ്ധിയ്ക്ക് ബിഗ് സല്യൂട്ട് ; എമ്പുരാനെപ്പറ്റി സംവിധായകൻ ശാന്തിവിള ദിനേശ്

കൊച്ചി : കേരളത്തില്‍ ഇന്ന് ഏറ്റവും വലിയ ചർച്ച എമ്ബുരാനാണ്. കോടികള്‍ മുടക്കി നിർമ്മിച്ച സിനിമ ഇന്ന് ഒരു രാഷ്ട്രീയ വിവാദമായി മാറിയിരിക്കുന്നു.അതേസമയം മികച്ച കലക്ഷൻ സിനിമയ്ക്ക് ലഭിക്കുന്നുണ്ട്. 250 കോടിയിലേക്ക് അടുക്കുകയാണ് എമ്ബുരാന്റെ കലക്ഷൻ. വിവാദങ്ങളില്‍ പൃഥ്വിരാജ് ഇതുവരെ നേരിട്ട് പ്രതികരിച്ചിട്ടില്ല. വിവാദ സീനുകളില്‍ ചിലത് കട്ട് ചെയ്തിട്ടുണ്ട്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്ത് വരുന്നുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്ബുരാന് വേണ്ടി കാത്തിരുന്ന ആരാധകരൊന്നും ഇത്തരമൊരു വിവാദം പ്രതീക്ഷിച്ചിരുന്നില്ല.

Advertisements

എമ്ബുരാൻ വിവാദത്തില്‍ തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് ശാന്തിവിള ദിനേശ്. എമ്ബുരാനെ എതിർക്കുന്ന ബിജെപി നേതാക്കളെ ശാന്തിവിള ദിനേശ് വിമർശിക്കുന്നു. സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിലും വിവാദങ്ങളില്‍ എമ്ബുരാനെ ശാന്തിവിള ദിനേശ് പിന്തുണയ്ക്കുന്നുണ്ട്. എമ്ബുരാൻ എന്ന കൂതറ സിനിമയെക്കുറിച്ച്‌ സംസാരിക്കണം എന്ന് വിചാരിച്ചതാണ്. എന്നെപ്പോലെ ഉള്ളവരെ പോലും മാറ്റി ചിന്തിപ്പിക്കുന്ന അജണ്ടകളിറക്കി സിനിമയെ പണം കായ്ക്കുന്ന മരമാക്കിയ ബുദ്ധി ആരുടേതായാലും അവർക്കൊരു ബിഗ് സല്യൂട്ട് നല്‍കുന്നെന്നും ശാന്തിവിള ദിനേശ് പറയുന്നു. ‌


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എമ്ബുരാൻ കാണരുതെന്ന് നിശ്ചയിച്ച ആളാണ്. 100 കോടി, 130 കോടി എന്നിങ്ങനെ പെെസ വാരിയിറക്കി നമ്മുടെ നാട്ടിലെങ്കിലും കാണാത്ത എകെ 47 നു പിടിച്ച്‌ നടക്കുന്ന സിനിമ എനിക്ക് താല്‍പര്യമില്ലായിരുന്നു. പക്ഷെ എന്നെ പോലുള്ളവരെപ്പോലും ഈ സിനിമ കാണിക്കാൻ വിവാദത്തിന് കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ രസമെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർത്തു.

കാണാതെ ഒരു സിനിമ ശരിയല്ല, ദേശദ്രോഹമാണെന്ന് പറയുന്നത് ശരിയല്ലെന്നും ബിജെപി നേതാക്കളോടായി ശാന്തിവിള ദിനേശ് പറഞ്ഞു. വലിയ ബിസിനസുകാരനാണ് ഗോകുലം ഗോപാലൻ. ഒരു പാർട്ടിയോടുമുള്ള അനുഭാവം പരസ്യമായി പ്രകടിപ്പിക്കാൻ പാടില്ല. പ്രത്യേകിച്ച്‌ ഇന്നത്തെ കാലത്ത്. ഒരു ദിവസം എത്ര വരുമാനമുണ്ടെന്ന് ഗോപാലേട്ടന് അറിയാമോയെന്ന് എനിക്ക് സംശയമാണ്. രാഷ്ട്രീയ സിനിമകള്‍ അദ്ദേഹം എടുക്കാറില്ല. ഇക്കാര്യത്തില്‍ ലെെക്ക വിട്ടപ്പോള്‍ എമ്ബുരാന് അദ്ദേഹം കെെ കൊടുത്തതാണ്. അത് അബദ്ധമായോ എന്ന് വരും ദിവസങ്ങളില്‍ അറിയാമെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെട്ടു.

പൃഥ്വിരാജിന്റെ കുടുംബത്തെ രാഷ്ട്രീയ നേതാക്കള്‍ അധിക്ഷേപിക്കുന്നതിനെതിരെയും ശാന്തിവിള ദിനേശ് സംസാരിക്കുന്നുണ്ട്. നേരത്തെ പല തവണ പൃഥ്വിരാജിനെ ശാന്തിവിള ദിനേശ് വിമർശിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ വിവാദത്തില്‍ പൃഥ്വിരാജിനൊപ്പമാണ് ശാന്തിവിള ദിനേശ്. എമ്ബുരാൻ വിവാദത്തില്‍ പൃഥ്വിരാജിന്റെ പ്രതികരണത്തിന് കാത്തിരിക്കുകയാണ് ആരാധകരും രാഷ്ട്രീയ കേരളവും.

നടന്റെ അമ്മ മല്ലിക സുകുമാരൻ വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമം ഇപ്പോള്‍ നടക്കുന്നുണ്ടെന്നാണ് മല്ലിക സുകുമാരൻ പറയുന്നത്. പൃഥ്വിരാജ് തന്റെ ആശയങ്ങള്‍ക്ക് വേണ്ടി മോഹൻലാലിനെ ബലി‌യാടാക്കി എന്ന ആരോപണം തെറ്റാണെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ചിലർ ശ്രമിക്കുന്നതില്‍ അങ്ങേയറ്റം വേദന ഉണ്ട്.

ഇത് ഒരു അമ്മയുടെ വേദനയാണ്. എമ്ബുരാന് എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അതിന് ഈ സിനിമയുമായി ബന്ധപ്പെട്ട എല്ലാവർക്കും ഉത്തരവാദിത്തം ഉണ്ടെന്നും പൃഥ്വിരാജ് മാത്രം ഉത്തരവാദി ആകുമെന്നും മല്ലിക സുകുമാരൻ തുറന്നടിച്ചു. പൃഥ്വിരാജിനും ഭാര്യ സുപ്രിയ മേനോനുമെതിരെ സോഷ്യല്‍ മീ‍ഡിയയില്‍ കടുത്ത സെെബർ ആക്രമണം നടക്കുന്നുണ്ട്.

Hot Topics

Related Articles