കോട്ടയം :ഡെമോക്രസി എന്ന പേര് പറഞ്ഞ് രാജ്യ ഭരണം നടത്തുന്ന പൊളിറ്റിക്കൽ പാർട്ടികൾകളുടെ നാടകം അവസാനിപ്പിക്കേണ്ട സമയമായി എന്ന് എംപവർ സിറ്റിസൺ മൂവ്മെന്റ് ഭാരവാഹികൾ. കോട്ടയം പ്രെസ്സ് ക്ലബ്ബിൽ വെച്ച് നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യയിൽ ഡെമോക്രസി, ജനാധിപത്യ വ്യവസ്ഥ എന്ന നമ്മൾ അഭിമാനം കൊള്ളുമ്പോയും, അധികാരം യഥാർത്ഥത്തിൽ ജനങ്ങളിൽ നിക്ഷിപ്തമാകേണ്ടതുണ്ടെന്നും . എന്നാൽ കാലങ്ങളായി ഇന്ത്യയിൽ നാം കണ്ടു വരുന്നത്. ഇലക്ഷനിൽ ജനങ്ങളുടെ വോട്ട് നേടി കഴിഞ്ഞ് സ്ഥാനാർത്ഥികൾ മന്ത്രിസഭാ രൂപീകരിച്ച അധികാരത്തിലെക്കു കയറുകയും, ഭരണം തുടങ്ങുകയും പിന്നീട് വോട്ട് ചെയ്ത ജനങ്ങളെ പലപ്പോഴും മറന്നു അവസ്ഥയാണ് കാണുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യഥാർത്ഥത്തിൽ അധികാരം കയ്യിലിരിക്കുന്ന ജനങ്ങൾ, ഭരിക്കപ്പെടുന്ന സാധാരണ പ്രജകളായും, മന്ത്രിമാർ അവർക്ക് തോന്നിയ വിധം ഭരിക്കുന്ന അധികാരമുള്ളവരായുംമാറുന്ന, ജനാധിപത്യത്തിന് എതിരായി ഈ അവസ്ഥയ്ക്ക് അറുതി വരുത്താൻ ജനാധിപത്യ വിശ്വാസികളായ, ഇന്ത്യൻ ഭരണഘടനയിൽ വിശ്വസിക്കുന്ന പൗരന്മാരുടെ മുന്നേറ്റമാണ്എവെയ്ക് ദ സിറ്റിസൺ ഓഫ് ഇന്ത്യ മൂവ്മെന്റ് ഇതുവഴി നമ്മൾ പൗരന്മാർ വീ ദ പീപ്പിൾ ഓഫ് ഇന്ത്യ ‘ ലക്ഷ്യം വെക്കുന്നത് റൈറ്റ് എന്നാ വോട്ട് അവകാശത്തെ പൂർണ്ണ അർത്ഥത്തിൽ എത്തിക്കുന്നതും, ജനാധിപത്യം ഈ നാട്ടിൽ ഊട്ടിയുറപ്പിക്കുന്നതും ഓരോ പൗരന്മാരുടെ രാഷ്ട്രീയ ബലം ഉറപ്പാക്കുന്ന ‘ദ റൈറ്റ് ടു റീകാൾ ‘ എന്നാ അവകാശം നേടിയെടുക്കുക എന്നതാണ്.
നമ്മുടെ നാട്ടിൽ, മൾട്ടി പാർട്ടി സിസ്റ്റം ആയതിനാലും അനവധി നിരവധി പൊളിറ്റിക്കൽ പാർട്ടിയും മറ്റ് ഇൻട്രസ്റ്റ് ഗ്രൂപ്പുകളും ഉള്ളതിനാലും വൈവിധ്യം നിലനിൽക്കുന്നതിനാലും, ധർമ്മവും നീതിയും അധിഷ്ഠിതമായി സുതാര്യമായ രാജ്യത്തെ നിയമനിർമ്മാണം സാധ്യമാക്കുന്നതിന് പബ്ലിക് ഇന്ററസ്റ്റ് ലൈവ് റേറ്റിംഗ് സാധ്യമാക്കുന്ന ആധാർ നമ്പർ, ഒടിപി വഴി വെരിഫൈ ചെയ്തു മാത്രം ലോഗിൻ ചെയ്ത് ഉപയോഗിക്കാൻ പറ്റുന്ന ഗവൺമെൻ്റ് വെബ്സൈറ്റ് അത്യന്താപേക്ഷിതമാണ്. “പബ്ലിക് ഇന്ററസ്റ്റ് ലൈവ് റേറ്റിംഗ് ” വെബ്സൈറ്റ് വഴിയൊരു രാഷ്ട്രീയ പൊളിറ്റിക്കൽ കോസ് , ഒരുതവണ മാത്രം റേറ്റിംഗ് രേഖപ്പെടുത്താൻ സാധ്യമാകുന്നത് വഴി, ഈ സംവിധാനത്തിൻ്റെ കാര്യം ക്ഷമതയും സുതാര്യതയും ഉറപ്പാക്കാവുന്നതാണ്.
റൈറ്റ് ടു റീകാൾ ഗോ , പബ്ലിക് ഇന്റെറസ്റ്റ് ലൈവ് റേറ്റിംഗ് ഉം ഇന്ന് നമ്മുടെ രാജ്യത്ത് നിലവിൽ വരുന്നത് വഴി ഉണ്ടാവുന്നത് അനവധി നിരവധി നേട്ടങ്ങളാണ്.
1) രാഷ്ട്രീയ കാര്യങ്ങളിൽ പൗരന്മാർ കൂടുതൽ ഇടപെടന്നു.
2) ജനാധിപത്യം യഥാർത്ഥത്തിൽ ഉദ്ദേശിക്കുന്നന്നതുപോലെ പൗരന്മാർ ശാക്തീകരിക്കപ്പെടുന്നു.
3) കൂടുതൽ സജീവവും ഉത്തരവാദിത്തമുള്ളതുമായ പൗരന്മാർ, കൂടുതൽ വ്യക്തമായ രാഷ്ട്രീയ സാമൂഹികവൽക്കരണവും ദേശസ്നേഹവും നടമാടുന്നു.
4) രാഷ്ട്രീയ പാർട്ടികളുടെ കൃത്രിമത്വവും നാടകങ്ങളും അവസാനിപ്പിക്കുന്നു.
5) തെരുവുപണിമുടക്കുകളും ഹർത്താലുകളും അനാവശ്യമായിത്തീരുകയും പൊതുശല്യമായി പ്രഖ്യാപിക്കുകയും ചെയ്യാം.
6) യഥാർത്ഥത്തിൽ ജനാധിപത്യം അർത്ഥമാക്കുന്നത് പോലെ, ജനങ്ങളുടെ അധികാരം ജനങ്ങളിൽ തന്നെ നിലനിൽക്കുകയും, ജനസേവകർ ഇലക്ഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട ആളുകളുടെ സ്ഥാനം, ജനങ്ങളെ ഭരിക്കുക എന്ന നിലയിൽ നിന്ന് മാറി, ജനസേവനം എന്ന നിലയിൽ മാത്രം ആകുന്നു.
7) അതിനാൽ സേവനം ചെയ്യാൻ പൂർണ്ണമായും തയ്യാറുള്ള ആളുകൾ മാത്രം രാഷ്ട്രീയ സേവനത്തിലേക്ക്
വരികയും. ഇത് അധികാരത്തിൻറ്റെയും സാമ്പത്തിക ശേഖരണത്തിൻ്റെയും ബിസിനസ്സല്ല എന്ന് ഉറപ്പു
വരുത്തുകയും ചെയ്യുന്നു . 8) ഭദ്രമാധ്യമങ്ങൾ പോലെയുള്ള ജനാധിപത്യത്തിൻ്റെ ഉപകരണങ്ങൾ കൂടുതൽ കാര്യക്ഷമവും ശക്തവും
ആകുന്നു. ഉദാഹരണത്തിന് ജനങ്ങൾ രാഷ്ട്രീയ കാര്യങ്ങൾ അറിയുന്നത് ഈ മാധ്യമങ്ങളിലൂടെയാണ്.
മാധ്യമങ്ങളുടെ സ്വാധീനം ചെലുത്താനുള്ള അധികാരം ഇല്ല.
9) നിയമനിർമ്മാണ വിഭാഗത്തിൽ പ്രവർത്തിക്കുന്നവരോട് അഴിമതി പ്രവർത്തനങ്ങൾ ഒഴിവാക്കാൻ സാധിക്കും.
10) ജോലി ചുമതല ഉള്ളടത്തോളം കാലം ഇലക്ഷനിൽ തിരഞ്ഞെടുക്കപ്പെടുന്നവർ ജനങ്ങളോട് സുതാര്യമായി നീതിപുലർത്താൻ നിർബന്ധിതരാവും.
11) പൗരന്മാരുടെ അവകാശങ്ങൾ നിയമനിർമാണസഭാ അവഗണിക്കുന്ന അവസ്ഥ ഇല്ലാതാകുന്നു.