എമ്പുരാൻ വിമർശിക്കുന്നത് അമിത് ഷായേയോ ? ഗുജറാത്ത് കലാപം പ്രമേയമോ ? മോഹൻലാലിനും പൃഥിരാജിനും എതിരെ സൈബർ ആക്രമണം : വിമർശനവുമായി സംഘപരിവാർ അനുകൂലികൾ

കൊച്ചി : എമ്പുരാൻ റിലീസ് ആയതിന് പിന്നാലെ സൈബർ അക്രമണവും രൂക്ഷം. നരേന്ദ്ര മോദിയെയും , കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയും അപമാനിക്കുന്ന ചിത്രം , ഗുജറാത്ത് കലാപത്തെ കാട്ടി ബിജെപിയെ അപഹസിക്കുകയാണ് എന്ന് ആരോപിച്ചാണ് ഒരു വിഭാഗം രംഗത്ത് എത്തിയിരിക്കുന്നത്. അതി രൂക്ഷമായ സൈബർ ആക്രമണമാണ് ഈ വിഭാഗം നടത്തുന്നത്. സംഘപരിവാർ ഗ്രുപ്പുകളിൽ അതിരൂക്ഷമായ വിമർശനവും സൈബർ ആക്രമണവുമാണ് ചിത്രത്തിന് നേരിടേണ്ടി വരുന്നത്. മോഹൻലാൽ , പൃഥ്വിരാജ് , മുരളി ഗോപി , ഗോകുലം ഗോപാലൻ എന്നിവർക്ക് എല്ലാം വിമർശനം ഉണ്ട്.

Advertisements

സംഘപരിവാർ പിൻതുണയ്ക്കുന്ന ജനം ടിവിയുടെ എഡിറ്റർ ഇൻ ചാർജ് – അനിൽ നമ്പ്യാർ കടുത്ത വിമർശനമാണ് ചിത്രത്തിന് എതിരെ ഉയർത്തിയത് – അപ്പൊ എങ്ങനാ😁
ഇന്നലെ ഒരു പോസ്റ്റിട്ടതിന് എന്നെ തെറിവിളിച്ചവന്മാർക്ക്
പ്രത്യേകിച്ച് ഏട്ടൻ ഫാൻസിന് സന്തോഷമായല്ലോ😀
രാവിലെ എഴുന്നേറ്റ് പോയവന്മാർക്ക് വയറ് നിറച്ച് കിട്ടിയല്ലോ😜 – എന്ന ചോദ്യമാണ് അനിൽ നമ്പ്യാർ ഉയർത്തുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിശ്വഹിന്ദു പരിഷത്ത് നേതാവ് ശശികല ടീച്ചറും എമ്പുരാനെ വിമർശിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. – ഇതിലും ബല്യ വെള്ളി ആഴ്ചയും ബല്യ രുന്നാളും ഒന്നിച്ചു വന്നിട്ടുണ്ട്.
ഗോധ്രഎന്താണ് എന്ന് ഗുജറാത്തു കാർക്ക് നന്നായി അറിയാം .ഹിന്ദുത്വ എന്താന്നുമവർക്കറിയാം ‘ഏത് ബാരിയൻകുന്നൻ ചാട്യാലും ചട്ട്യോളം. അത്ര തന്നെ .സുഡാപ്പികൾ എന്തായാലും BJP ക്ക് vote ചെയ്യില്ല ചെയ്യുന്നവരേം ചെയ്യാനുദ്ദേശിച്ചവരേം മാറ്റിക്കാൻ ബ്യാര്യൻ കുന്നനല്ല ഓൻ്റെ ബാപ്പ വിചാരിച്ചാ നടക്കൂല.
ഉഷപ്പൂജേം ഉച്ചപൂജേം ഒക്കെ മുറക്ക് നടക്കട്ടെ – എന്നാണ് ഇവർ തൻ്റെ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചിരിക്കുന്നത്.

എ ബി സി മലയാളം എഡിറ്ററും സംഘപരിവാർ അനുകൂലിയുമായ വടയാർ സുനിൽ ബുക്ക് ചെയ്ത ടിക്കറ്റ് ക്യാൻസൽ ചെയ്താണ് പ്രതിഷേധിച്ചത്. ഇത്തരത്തിൽ സംഘപരിവാർ ഗ്രൂപ്പുകളിൽ വ്യാപക സൈബർ ആക്രമണമാണ് നടക്കുന്നത്. സിനിമയെ അനുകൂലിച്ച് ഇതോടെ എതിർ വിഭാഗവും രംഗത്ത് എത്തിയിട്ടുണ്ട്. വി.ടി ബെൽറാം അടക്കമുള്ളവർ സിനിമയ്ക്ക് പിൻതുണയുമായി എത്തി. ഏതായാലും എമ്പുരാൻ വരും ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ചർച്ചയാകും എന്ന് ഉറപ്പായി.

Hot Topics

Related Articles