ഫ്രാൻസിന് ഇംഗ്ലീഷ് പരീക്ഷ; തോൽവി അറിയാതെ ഇംഗ്ലണ്ട്; പറന്ന് കളിച്ച് ഫ്രാൻസ്; ഇന്ന് നടക്കുക തീ പാറും പോരാട്ടം

ഖത്തറിന്റെ മണ്ണിൽ ഇന്ന് തീ പാറും പോരാട്ടം. കിരീട സാധ്യത കൽപ്പിക്കുന്ന രണ്ടിലൊരു ടീമിന്റെ വിധി ഇന്നറിയാം. ഖത്തറിൽ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിച്ചിരുന്ന രണ്ടു ടീമുകളാണ് ഇന്ന് നേർക്കുനേർ വരുന്നത്. ഇംഗ്ലണ്ടും ഫ്രാൻസും നേർക്കുനേർ എത്തുമ്പോൾ കാണികൾക്ക് അത് കണ്ണിന് വിരുന്നായി മാറും. ഡിസംബർ 11 ന് രാത്രി 12.30 നാണ് ടൂർണമെന്റ് ഫേവറിറ്റുകൾ തമ്മിൽ ഏറ്റുമുട്ടുന്നത്.

Advertisements

ഗ്രൂപ്പ് ചാമ്പ്യന്മാരായി കളിച്ച മത്സരങ്ങളിൽ ഒന്നിൽ പോലും പരാജയം അറിയാതെയാണ് ഇംഗ്ലണ്ട് എത്തുന്നത്. ടുണീഷ്യയോട് തോറ്റെങ്കിലും ഫ്രഞ്ച് പോരാളികൾ തെല്ലും വിട്ടുവീഴ്ചയുള്ളവരല്ല. ടൂർണമെന്റിലെ ഗോൾഡൻ ബൂട്ടിനു വേണ്ടി മത്സരിക്കുന്ന എംബാപ്പേ തന്നെയാണ് ഫ്രാൻസിന്റെ കരുത്ത്. ഇംഗ്ലണ്ടിന് പക്ഷേ ചൂണ്ടിക്കാണിക്കാൻ ഒരു താരമില്ലെന്നത് അവരുടെ ദൗർബല്യമല്ല. കരുത്ത് തന്നെയാണ്. ഓരോ താരവും ആക്രമണത്തിൽ മുന്നിൽ നിൽക്കുന്ന ഇംഗ്ലീഷ് നിരയ്ക്ക് ഫ്രാൻസിന്റെ പ്രതിരോധം വെല്ലുവിളിയായി മാറും. ഇതോടെ രണ്ടു ടീമുകളും തമ്മിൽ ഏറ്റുമുട്ടുമ്പോൾ തീ പാറുമെന്ന് ഉറപ്പായി.

Hot Topics

Related Articles