ബെർമിംങ്ഹാം: അവസാനത്തെയും നിർണ്ണായകവുമായി ടെസ്റ്റിൽ ഇന്ത്യ ഡ്രൈവിംങ് സീറ്റിൽ. രണ്ടു ദിവസം കളി ശേഷിക്കേ ഇന്ത്യയ്ക്ക് 257 റണ്ണിന്റെ ഉജ്വല ലീഡായി. വിരാട് കോഹ്ലി വീണ്ടും (20) നിരാശപ്പെടുത്തിയെങ്കിലും, പൂജാരയും (50) ഋഷഭ് പന്തും (30) ഇന്ത്യയെ മുന്നിൽ നിന്നു നയിക്കുന്നു. ശുഭ്മാൻ ഗിൽ (04), ഹനുമ വിഹാരി (11) എന്നിവരാണ് കോഹ്ലിയെ കൂടാതെ പുറത്തായ ഇന്ത്യൻ ബാറ്റർമാർ.
ഒന്നാം ഇന്നിംങ്‌സിൽ ജോണി ബെയര്‍സ്റ്റോയുടെ സെഞ്ചുറിയുടെ പിൻബലത്തിൽ വൻ തകർച്ചയിൽ നിന്ന് തിരിച്ചു വരവ് നടത്തിയ ഇംഗ്ലണ്ട് ഇന്ത്യക്കെതിരെ ഒന്നാം ഇന്നിങ്ങ്‌സിൽ 284 റൺസെടുത്തു. ബെയര്‍സ്റ്റോ 140 പന്തിൽ 106 റൺസെടുത്തു. അതേസമയം ബെയര്‍സ്റ്റോ ഒഴികെയുള്ള ബാറ്റർമാരെ നിലയുറപ്പിക്കാൻ അനുവദിക്കാതിരുന്ന പേസർമാരുടെ പ്രകടനമികവിൽ ഇന്ത്യ ഒന്നാം ഇന്നിങ്ങ്‌സിൽ 132 റൺസ് ലീഡ് നേടി. സാം ബില്ലിങ്ങ്‌സ്(36) സ്റ്റുവർട്ട് ബ്രോഡ്(1), മാത്യു പോട്ട്‌സ്(19) എന്നിവരാണ് മൂന്നാം ദിനം പുറത്തായ ബാറ്റർമാർ. ഇന്ത്യക്കായി മുഹമ്മദ് സിറാജ് 66 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ബുംമ്ര മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് വീഴ്ത്തി. ഷാർദ്ദൂൽ ടാക്കൂർ ഒരു വിക്കറ്റ് വീഴ്ത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തേ മൂന്നാം ദിനം ബാറ്റിങ്ങ് തുടങ്ങിയ ബെൻ സ്റ്റോക്കും ബെയര്‍സ്റ്റോയും ഇന്ത്യൻ പേസർമാരെ ജാഗ്രതയോടെയാണ് നേരിട്ടത്. ഇരുവരും ഇംഗ്ലണ്ട് സ്‌കോർ 100 കടത്തി. എന്നാൽ രണ്ടാം ദിനത്തിലെ പോലെ മികച്ച ബൗളിങ്ങ് പുറത്തെടുത്ത ഇന്ത്യൻ പേസർമാർ ബെൻ സ്റ്റോക്കിന്റെ വിക്കറ്റ് പിഴുതു. 36 പന്തിൽ 25 റൺസെടുത്ത് സ്റ്റോക്കിനെ ഷാർദ്ദൂൽ ടാക്കൂറാണ് പുറത്താക്കിയത്. സാം ബില്ലിങ്ങ്‌സ്, സ്റ്റുവർട്ട് ബ്രോഡ്, മാത്യു പോട്ട് എന്നിവരെ സിറാജ് പുറത്താക്കി. അതേസമയം മൂന്നാം ദിനം വിരാട് കോഹ്ലിയും ബെയര്‍സ്റ്റോയും ഗ്രൗണ്ടിൽ വാഗ്വാദം ഉണ്ടായി. കോഹ്ലിയുമായി കൊമ്പുകോർത്ത ശേഷം ബെയര്‍സ്റ്റോ ഇന്ത്യൻ ബൗളർമാരെ കടന്നാക്രമിക്കുകയായിരുന്നു. പിന്നീട് നേരിട്ട 58 പന്തിൽ 13 ഫോറും രണ്ട് സിക്‌സും പറത്തി. ബെയര്‍സ്റ്റോ ഇം?ഗ്ലണ്ടിനെ മികച്ച സ്‌കോറിലേക്ക് കൊണ്ടുപോകുമെന്ന് കരുതിയപ്പോഴാണ് ഷമി ഇന്ത്യക്ക് ബ്രേക്ക് നൽകിയത്. വിരാട് കോഹ്ലിക്ക് തന്നെ ക്യാച്ച് നൽകിയാണ് ബെയര്‍സ്റ്റോ മടങ്ങിയത്.