ലിവർപൂളിൽ മുങ്ങി യുണൈറ്റഡ്..! മുൻ ചാമ്പ്യന്മാർക്ക് ലിവർപൂളിന് എതിരെ ഞെട്ടിക്കുന്ന തോൽവി; ചെൽസിയ്ക്ക് സമനില; ടോട്ടനത്തിന് തോൽവി

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ട്രാക്കിലാകാതെ യുണൈറ്റഡ്. വീണ്ടും ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയാണ് യുണൈറ്റഡ് വീണത്. കിരീട പോരാട്ടത്തിൽ സിറ്റിയ്ക്ക് ഒപ്പം എത്താൻ കുതിക്കുന്ന ലിവർപൂളാണ് ഇക്കുറി യുണൈറ്റഡിനെ വീഴ്ത്തിയത്. 35 ആം മിനിറ്റിലും, 42 ആം മിനിറ്റിലുമായി ലൂയിസ് ഡയസാണ് ലിവർപൂളിനു വേണ്ടി ഗോൾ നേടിയത്. രണ്ടാം പകുതിയിൽ 56 ആം മിനിറ്റിൽ മുഹമ്മദ് സലയിലൂടെ യുണൈറ്റഡിന്റെ തോൽവിയിൽ ലിവർപൂൾ ആണിയടിച്ചു. ഒരു ഘട്ടത്തിൽ പോലും കൃത്യമായി ട്രാക്കിലാകാതെയിരുന്നാണ് യുണൈറ്റഡ് സ്വന്തം തട്ടകത്ത് തോൽവി ഏറ്റുവാങ്ങിയത്. മറ്റൊരു മത്സരത്തിൽ ക്രിസ്റ്റൽ പാലസും ചെൽസിയും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. 25 ആം മിനിറ്റിൽ നിക്കോളാസ് ജാക്‌സൺ ചെൽസിയ്ക്കായി ഗോൾ നേടിയപ്പോൾ 53 ആം മിനിറ്റിൽ എബിറേച്ചി ഇസേയാണ് ക്രിസ്റ്റൽ പാലസിനായി ഗോൾ നേടിയത്. ടോട്ടനത്തിനെ അട്ടിമറിച്ച് ന്യൂകാസിലാണ് മറ്റൊരു ഞെട്ടിക്കുന്ന മത്സരഫലം കാഴ്ച വച്ചത്. 37 ആം മിനിറ്റിൽ ന്യൂകാസിലിനായി ഹാർവി ബാർൺസ് ഗോൾ നേടിയപ്പോൾ, 56 ആം മിനിറ്റിൽ ഡാൻ ബേൺസിന്റെ സെൽഫ് ഗോൾ ടോട്ടനത്തെ സമനിലയിൽ എത്തിച്ചു. എന്നാൽ, 78 ആം മിനിറ്റിൽ അലക്‌സാണ്ടർ ഇസാക്ക് ടീമിനെ വിജയത്തിൽ എത്തിച്ചു.

Advertisements

Hot Topics

Related Articles