ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ആവേശത്തുടക്കം; ആഴ്‌സണലിനും യുണൈറ്റഡിനും ലിവർപൂളിനും വിജയത്തുടക്കം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ആവേശത്തുടക്കം. ആദ്യ മത്സരത്തിൽ മാഞ്ചസ്റ്ററും, ലിവർപൂളും, ആഴ്‌സണലും വിജയിച്ചു കയറി. ലീഗിലെ ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുൾഹാമിനെയാണ് പരാജയപ്പെടുത്തിയത്. 87 ആം മിനിറ്റിൽ ജോഷ്വ സിർക്കാസെയാണ് യുണൈറ്റഡിനായി ഗോൾ നേടിയത്. എതിരില്ലാത്ത രണ്ടു ഗോളിനാണ് ലിവർപൂൾ ഐപ്‌സ്വിച്ചിനെ പരാജയപ്പെടുത്തിയത്. ഡിയഗോ ജോട്ട ആറുപതാം മിനിറ്റിലും മുഹമ്മദ് സലാ 65 ആം മിനിറ്റിലും നേടിയ ഗോളുകൾക്കാണ് ലിവർപൂൾ വിജയം നേടിയത്.

Advertisements

എതിരില്ലാത്ത രണ്ടു ഗോളിന് തന്നെയാണ് ആഴ്‌സണൽ വൂൾവ്‌സിനെ പരാജയപ്പെടുത്തിയയത്. 25 ആം മിനിറ്റിൽ കായ് ഹാവേർട്‌സും 74 ആം മിനിറ്റിൽ ബുഖായോ സാഖായുമാണ് ആഴ്‌സണലിനായി ഗോൾ നേടിയത്. അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് എവർടണ്ണിനാണ്. എതിരില്ലാത്ത മൂന്നു ഗോളിനാണ് ബ്രിങ് ടൗൺ എവർടണ്ണിനെ വീഴ്ത്തിയത്. 25 ആം മിനിറ്റിൽ മിട്ടോമാ, 56 ആം മിനിറ്റിൽ ഡാനി വെൽബാക്, 86 ആം മിനിറ്റിൽ സിമ്മൺ അഡിൻഗരാ എന്നിവരാണ് ഗോൾ നേടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ന്യൂകാസ്റ്റിൽ യുണൈറ്റഡ് സതാംപ്ടണിനെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. ആദ്യ പകുതിയുടെ അവസാന നിമിഷം ജോയിൽടൺ ആണ് ന്യൂകാസ്റ്റിലിനു വേണ്ടി ഗോൾ നേടിയത്. നോട്ടിംങ് ഹാം ഫോസ്റ്ററും ബോൺസ്മൗത്തും ഓരോ ഗോൾ അടിച്ചു സമനിലയിൽ പിരിഞ്ഞത് മാത്രമാണ് ആദ്യ ആഴ്ചയിലെ ഏക സമനില. ആസ്റ്റൺ വില്ല ഒന്നിനെതിരെ രണ്ട് ഗോളിന് വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.