ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ എൻജിനീയറിംഗ് കോളേജില്‍ വനിതാ ഹോസ്റ്റല്‍ ശുചിമുറിയില്‍ നിന്ന് ഒളിക്യാമറ കണ്ടെത്തി. വിദ്യാർഥികളുടെ വീഡിയോ റെക്കോർഡ് ചെയ്ത് വില്‍ക്കുകയായിരുന്നു ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. കൃഷ്ണ ജില്ലയിലെ ഗുഡ്വല്ലേരു എൻജിനീയറിംഗ് കോളേജിലാണ് സംഭവം.
പ്രതിഷേധവുമായി വിദ്യാർഥികളും നാട്ടുകാരും രംഗത്തെത്തി. കഴിഞ്ഞ ദിവസമാണ് വിദ്യാർഥിനികള്‍ വാഷ്റൂമിലെ ഒളിക്യാമറ കണ്ടെത്തിയത്. തുടർന്ന് പ്രതിഷേധം സംഘടിപ്പിച്ചു. രാത്രിയും വിദ്യാർഥികള്‍ പിരിഞ്ഞുപോകാതെ പ്രതിഷേധം തുടർന്നു. സംഭവവുമായി ബന്ധപ്പെട്ട് ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ താമസിക്കുന്ന ബിടെക് അവസാന വർഷ വിദ്യാർഥി വിജയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇയാളുടെ ലാപ്ടോപ്പും പിടിച്ചെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. വനിതാ ഹോസ്റ്റല്‍ വാഷ്റൂമില്‍ നിന്ന് 300-ലധികം ഫോട്ടോകളും വീഡിയോകളും ഇയാള്‍ ചിത്രീകരിച്ചതായും ചില വിദ്യാർഥികള്‍ വിജയില്‍ നിന്ന് ഈ വീഡിയോകള്‍ പണം നല്കി വാങ്ങിയതായും റിപ്പോർട്ടുകള്‍ പറയുന്നു. ക്യാമറ സ്ഥാപിച്ചതിലും വീഡിയോകള്‍ നല്‍കിയതിലും കൂടുതല്‍ വിദ്യാർഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം നടക്കുകയാണെന്നുംപൊലീസ് പറഞ്ഞു.