മുൾട്ടാൻ: ആദ്യ ടെസ്റ്റിലെ നാണംകെട്ട തോൽവിയ്ക്ക് പകരം വീട്ടാനിറങ്ങിയ പാക്കിസ്ഥാൻ രണ്ടാം ടെസ്റ്റിൽ തിരിച്ചടിക്കുന്നു. ഇംഗ്ലണ്ടിന്റെ ആറു വിക്കറ്റുകൾ പിഴുത പാക്കിസ്ഥാൻ ആതിഥേയരെ പ്രതിരോധത്തിലാക്കി. നാലു വിക്കറ്റുകൾ മാത്രം ശേഷിക്കെ 127 റൺ പിന്നിലാണ് ഇംഗ്ലണ്ട്. രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു.
ആദ്യ ദിനം കമ്രാൻ ഗുലാമിന്റെ (118) സെഞ്ച്വറിയുടെ മികവിലാണ് പാക്കിസ്ഥാൻ 366 എന്ന സ്‌കോർ സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന് വേണ്ടി ജാക്ക് ലീച്ച് നാലും, ബ്രൈഡൺ ക്രൈസ് മൂന്നും, മാത്യു പോട്ട് രണ്ടും ഷൊഹൈബ് ബഷീർ ഒരുവിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംങ് ആരംഭിച്ച ഇംഗ്ലണ്ടിന് ഓപ്പണർമാരായ സാക്ക് കാർളിയും (27) ബെൻ ഡക്കറ്റും (114) മികച്ച തുടക്കമാണ് നൽകിയത്. 73 ലാണ് ഇംഗ്ലണ്ടിന് സാക്ക് കാർളിയും വിക്കറ്റ് നഷ്ടമായത്. 125 ൽ ഓലി പോപ്പും (29) വീണു. പിന്നീട് റൂട്ടും (34) ഡക്കറ്റും ചേർന്ന് സ്‌കോർ 211 ൽ എത്തിച്ചു. 211 ൽ റൂട്ടും, 224 ൽ ഡക്കറ്റും വീണതോടെ കൂട്ടത്തകർച്ചയാണ് ഇംഗ്ലണ്ടിന് ഉണ്ടായത്. ഒരു റൺ കൂടി ചേർത്തപ്പോഴേയ്ക്കും ഹാരി ബ്രൂക്കും (9), ബെൻ സ്‌റ്റോക്ക്‌സും (1) വീണു. പിന്നീട് ജെമിയിൻ സ്മിത്തും (12), ബ്രണ്ടൻ ക്രീസും (2) ചേർന്ന് ടീമിനെ ചെറുത്തു നിൽക്കുകയാണ്. പാക്കിസ്ഥാന് വേണ്ടി സാജിദ് ഖാൻ നാലു വിക്കറ്റ് വീഴ്ത്തി. നോമാൻ അലിയ്ക്കാണ് രണ്ടു വിക്കറ്റ്.