ഇംഗ്ലണ്ടിനെതിരായ വിജയം ; ഏകദിന റാങ്കിംഗില്‍ നേട്ടം കൈവരിച്ച് ഇന്ത്യ : പാകിസ്ഥാനെ പിന്തള്ളി

ലണ്ടന്‍: ഏറ്റവും പുതിയ ഏകദിന റാങ്കിംഗില്‍ നേട്ടം കൈവരിച്ച് ഇന്ത്യ. ഇംഗ്ലണ്ടിനെതിരെ കഴി‌ഞ്ഞ ദിവസം നേടിയ ഗംഭീര വിജയമാണ് ഇന്ത്യയ്ക്ക് തുണയായത്.ഇതോടെ പാകിസ്ഥാനെ പിന്തള്ളി റാങ്കിംഗില്‍ ഇന്ത്യ മൂന്നാമതെത്തി. ഇതോടെ മൂന്ന് ഫോർമാറ്റിലും ആദ്യ മുന്നിൽ ഉൾപ്പെടുന്ന ടീമെന്ന നേട്ടവും ഇന്ത്യയെ തേടിയെത്തി. ടെസ്റ്റിൽ രണ്ടും , ടി ട്വിന്റിയിൽ ഒന്നും സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്.

Advertisements

ഇന്ത്യയ്‌ക്കിപ്പോള്‍ 108 റേറ്റിംഗ് പോയിന്റാണ് ഉള്ളത്. 106 പോയിന്റുമായി പാകിസ്ഥാന്‍ നാലാം സ്ഥാനത്താണ്. 10 വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകര്‍ത്തത്. 126 റേറ്റിംഗുമായി ന്യൂസീലാന്റാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. 122 റേറ്റിംഗുള്ള ഇംഗ്ലണ്ട് രണ്ടാംസ്ഥാനത്താണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആറ് വിക്കറ്റുമായി തകര്‍പ്പന്‍ പ്രകടനം നടത്തിയ ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പേസാക്രമണത്തിന് മുന്നില്‍ ഇംഗ്ലണ്ട് തകരുകയായിരുന്നു. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 25.2 ഓവറില്‍ 110 റണ്‍സിന് ഓള്‍ ഔട്ടായി.

മറുപടിക്കിറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 18.4 ഓവറില്‍ വിജയലക്ഷ്യത്തിലെത്തി. ക്യാപ്ടന്‍ രോഹിത് ശര്‍മ്മ (പുറത്താകാതെ 58 പന്തില്‍ 76)​ അര്‍ദ്ധ സെഞ്ച്വറിയുമായി ഇന്ത്യന്‍ ചേസിംഗ് ഈസിയാക്കി. ഏറെക്കാലത്തിന് ശേഷം ടീമില്‍ തിരിച്ചെത്തിയ ശിഖര്‍ ധവാന്‍ (31)​ ക്യാപ്ടന് പിന്തുണ നല്‍കി. മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പരയില്‍ ഇന്ത്യ 1-0 ത്തിന്

Hot Topics

Related Articles