സ്പോർട്സ് ഡെസ്ക്ക് : ക്രിക്കറ്റിലെ കാരണവന്മാരായ ഇംഗ്ലണ്ടിന് ഇത് ഉറക്കമില്ലാത്ത രാത്രിയാകും. വമ്പൻ സ്കോർ നേടിയിട്ടും അനായാസ വിജയം നേടിയ പാകിസ്ഥാൻ അക്ഷരാർത്ഥത്തിൽ അവരുടെ ഉറക്കം കളഞ്ഞില്ലെങ്കിലെ അത്ഭുതപ്പെടാനുള്ളൂ. 200 റൺസിന്റെ വിജയ ലക്ഷ്യം അത് വിക്കറ്റ് നഷ്ടമാക്കാതെ നേടിയെടുക്കുക. പാക് ടീമിന് ലോകകപ്പിലേക്ക് കാലെടുത്ത് വയ്ക്കാൻ ഇതിൽ കൂടുതൽ ആത്മവിശ്വാസം വേറെ വേണ്ടി വരില്ല.
ഇംഗ്ലണ്ടിനെതിരെ രണ്ടാം ടി20യില്‍ മിന്നും വിജയമാണ് പാക്കിസ്ഥാന്‍ നേടിയത്. വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 200 എന്ന വിജയ ലക്ഷ്യം പാക്കിസ്ഥാന് നല്‍കിയപ്പോള്‍ ഓപ്പണര്‍മാരുടെ അഭേദ്യമായ കൂട്ടുകെട്ട് പാക്കിസ്ഥാനെ പത്ത് വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു.ബാബര്‍ അസം 66 പന്തില്‍ 110റണ്‍സും മൊഹമ്മദ് റിസ്വാന്‍ 51 പന്തില്‍ 88 റണ്‍സും നേടിയാണ് പാക്കിസ്ഥാന്റെ വിജയം എളുപ്പമാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ടാണ് പാക്കിസ്ഥാന് വേണ്ടി ബാബര്‍ അസമും മൊഹമ്മദ് റിസ്വാനും നേടിയത്. 19.3 ഓവറില്‍ 203 റണ്‍സ് നേടിയാണ് ഈ കൂട്ടുകെട്ട് പാക് വിജയം ഉറപ്പാക്കിയത്.
പത്തോവറില്‍ 87 റണ്‍സാണ് വിക്കറ്റ് നഷ്ടമില്ലാതെ പാക്കിസ്ഥാന്‍ നേടിയത്. തുടര്‍ന്നും ഓപ്പണര്‍മാര്‍ ബാറ്റിംഗ് മികവ് തുടര്‍ന്നപ്പോള്‍ 13ാം ഓവര്‍ എറിഞ്ഞ മോയിന്‍ അലിയെ ബാബര്‍ അസം രണ്ട് സിക്സും റിസ്വാന്‍ ഒരു സിക്സും നേടിയപ്പോള്‍ ഓവറില്‍ നിന്ന് 21 റണ്‍സാണ് പിറന്നത്.ആദില്‍ റഷീദ് എറിഞ്ഞ 15ാം ഓവറില്‍ രണ്ട് സിക്സ് അടക്കം 16 റണ്‍സ് വന്നപ്പോള്‍ പാക്കിസ്ഥാന് അവസാന അഞ്ചോവറില്‍ വെറും 49 റണ്‍സ് മാത്രമായിരുന്നു വേണ്ടത്. പിന്നീടുള്ള ഓവറുകളിലും റണ്‍ ഒഴുക്ക് തടയുവാന്‍ ഇംഗ്ലണ്ടിന് സാധിക്കാതെ പോയപ്പോള്‍ 18 പന്തില്‍ വിജയ ലക്ഷ്യം 24 ആയി മാറി.
സാം കറന്‍ എറിഞ്ഞ 18ാം ഓവറില്‍ വെറും നാല് റണ്‍സ് മാത്രം പിറന്നപ്പോള്‍ 12 പന്തില്‍ 20 എന്നായി ലക്ഷ്യം. 62 പന്തില്‍ തന്റെ ശതകം തികച്ച ബാബറും റിസ്വാനും ക്രീസില്‍ നില്‍ക്കുന്നതിനാല്‍ തന്നെ പാക് ക്യാമ്പില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്ന സാഹചര്യം ഇല്ലായിരുന്നു.
ലൂക്ക് വുഡ് എറിഞ്ഞ 19ാം ഓവറില്‍ ബാബറും റിസ്വാനും ഓരോ ഫോര്‍ നേടിയപ്പോള്‍ വുഡ് എക്സ്ട്രാസും എറിഞ്ഞ് പാക്കിസ്ഥാന്റെ ലക്ഷ്യം ചെറുതാക്കി കൊടുത്തു. ഓവറില്‍ നിന്ന് 17 റണ്‍സാണ് പിറന്നത്. ഇതോടെ അവസാന ഓവറില്‍ ജയത്തിനായി വെറും 3 റണ്‍സ് മാത്രം പാക്കിസ്ഥാന്‍ നേടിയാല്‍ മതിയായിരുന്നു.
നേരത്തെ ആദ്യം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി മൊയീൻ അലിയും ബെൻ ഡെക്കറ്റുമാണ് മികച്ച സ്കോർ സമ്മാനിച്ചത്. മോയിൻ അലി അർധ ശതകം തികച്ചപ്പോൾ ഡെക്കറ്റ് 43 റൺസ് നേടി പിന്തുണ നൽകി. വിജയം പ്രതീക്ഷിച്ച് ബൗളിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ പാക് ക്യാപ്റ്റനും വിക്കറ്റ് കീപ്പറും ചേർന്ന് അടിച്ചൊതുക്കുകയായിരുന്നു.