ട്രിനിഡാഡ് : ട്വൻ്റി 20 ലോകകപ്പില്‍ ഇന്ന് നന്ന രണ്ടാമത്തെ സൂപ്പർ എട്ട് മല്‍സരത്തില്‍ വിൻഡീസിനെതിരെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം.ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 180 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 17.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി.
181 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ സാല്‍ട്ടും ജോസ് ബട്ലറും ചേർന്ന് 67 രുന്ന നേടി. 25 റണ്‍സ് നേടിയ ബട്ലർ പുറത്തായ ശേഷം എത്തിയ മൊയിൻ അലിയും 13 റണ്‍സ് നേടി പുറത്തായി. എന്നാല്‍ പിന്നീട് ഫില്‍ സാള്‍ട്ടും ജോണി ബെയർസ്റ്റോയും ചേർന്ന് മികച്ച കൂട്ടുകെട്ട് ഉണ്ടാക്കി ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും ചേർന്ന് 97 റണ്‍സ് ആണ് നേടിയത്. ഫില്‍ സാള്‍ട്ട് 84 റണ്‍സും ജോണി ബെയർസ്റ്റോ 48 റണ്‍സും നേടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ ഒന്നാം വിക്കറ്റില്‍ ബ്രാൻഡൻ കിംഗും ജോണ്‍സണും ചേർന്ന് മികച്ച പ്രകടനം ആണ് നടത്തിയത്. എന്നാല്‍ പരിക്കിനെ തുടർന്ന് ബ്രാൻഡൻ കിംഗിന് മടങ്ങേണ്ടി വന്നു. വെസ്റ്റ് ഇൻഡീസിൻ്റെ ഇന്നിംഗ്‌സിൻ്റെ അഞ്ചാം ഓവറില്‍ സാം കുറാനെതിരെ ഒരു ഷോട്ട് കളിക്കുന്നതിനിടെ വലംകൈ ബാറ്റർക്ക് പേശികളിള്‍ പ്രശ്‌നങ്ങള്‍ ഉണ്ടയതോടെയാണ് മടങ്ങേണ്ടി വന്നത്. സംഭവം നടക്കുമ്ബോള്‍ 13 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 23 റണ്‍സുമായി കിംഗ് ബാറ്റ് ചെയ്യുകയായിരുന്നു. ഫിസിയോയുമായി ഒരു ചെറിയ പരിശോധനയ്ക്ക് ശേഷം ബാറ്റർ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങി, പകരം നിക്കോളാസ് പൂരൻ ഇടം നേടി.
പിന്നീട് പൂരനും ജോണ്‍സണും ചേർന്ന് ടീമിനെ മുന്നോട്ട് നയിച്ചു. ജോണ്‍സണ്‍ 38 റണ്‍സ് നേടി പുറത്തായപ്പോള്‍ പൂരൻ 36 റണ്‍സിന് പുറത്തായി. പിന്നീടെത്തിയ ക്യാപ്റ്റൻ പവലും മികച്ച പ്രകടനം നടത്തി. അദ്ദേഹം 36 റണ്‍സ് നേടി പുറത്തായി.എന്നാല്‍, റസല്‍ പെട്ടെന്ന് പുറത്തായത് അവർക്ക് തിരിച്ചടിയായി. എന്നിരുന്നാലും ഷെർഫാൻ റഥർഫോർഡ് ടീമിനെ മുന്നോട്ട് നയിച്ചു. അദ്ദേഹം പുറത്താകാതെ 28 റണ്‍സ് നേടുകയും ടീമിനെ 180 എന്ന സ്കോറിലേക്ക് എത്തിക്കുകയും ചെയ്തു. ഇംഗ്ലണ്ടിന് വേണ്ടി അർച്ചർ, ആദില്‍ റഷീദ്, മൊയിൻ അലി, ലിയാം ലിവിംഗ്സ്റ്റണ്‍ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.