ഇംഗ്ലീഷ് ക്ലബ് ചെൽസിയെ വിറ്റ് റോമൻ അബ്രമോവിച്ച്; ഇനി അമേരിക്കൻ ടീമിന്റെ കയ്യിൽ ചെൽസി; പിരിഞ്ഞത് 19 വർഷത്തെ ബന്ധം

ലണ്ടൻ: ഇംഗ്ലീഷ് ക്ലബ് ചെൽസിയുടെ ഉടമസ്ഥാവകാശം അമേരിക്കൻ വ്യവസായി ടോഡ് ബോഹ്ലിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് സ്വന്തമാക്കി. ഇതോടെ 19 വർഷം നീണ്ടുനിന്ന റഷ്യൻ വ്യവസായി റോമൻ അബ്രമോവിച്ചും ചെൽസി ക്ലബും തമ്മിലുള്ള സുവർണ ബന്ധത്തിന് തിരീശീല വീണു. അബ്രമോവിച്ചിൽ നിന്ന് ചെൽസിയുടെ ഉടമസ്ഥാവകാശം ടോഡ് ബോഹ്ലിയുടെ നേതൃത്വത്തിലുള്ള അമേരിക്കൻ ബിസിനസ് ടൈക്കൂൺ മാർക്ക് വാൾട്ടർ, ക്ലിയർ ക്യാപിറ്റൽ, സ്വിസ് വമ്ബൻ ഹാൻസ്‌ജോർഗ് വിസ്സ് തുടങ്ങിയവരുൾപ്പെട്ട കൺസോർഷ്യത്തിന് കൈമാറിയതായി ചെൽസി ഫുട്ബാൾ ക്ലബ് അറിയിച്ചു.

Advertisements

4.25 ബില്ല്യൺ പൗണ്ടിനാണ് (ഏകദേശം 4357 കോടി രൂപ) ബോഹ്ലിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം ചെൽസിയെ സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്. ഇതിൽ 2.5 ബില്യൺ പൗണ്ട് ഷെയറുകൾ വാങ്ങാനുും 1.75 പൗണ്ട് ഗ്രൗണ്ട്, വനിതാ ടീം, അക്കാഡമി, ചെൽസിയ ഫൗണ്ടേഷൻ എന്നിവയുടെ പ്രവർത്തനങ്ങൾക്കും ആയിരിക്കും. ഈ മാസം അവസാനത്തോടെ ഉടമസ്ഥാവകാശ കൈമാറ്റ നടപടികൾ പൂർത്തിയാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യുക്രെയിനിലെ റഷ്യൻ അധിനിവേശത്തെ തുടർന്നാണ് അബ്രമോവിച്ചിന്റെ ഇംഗ്ലണ്ടിലെ സ്വത്തുക്കൾ മരവിപ്പിക്കണമെന്ന ആവശ്യം ഉയർന്നത്. തുടർന്ന് ചെൽസിയുടെ ഉടമസ്ഥാവകാശം ക്ലബിന്റെ ഭാഗമായിട്ടുള്ള ചാരിറ്റബിൾ സൊസൈറ്റിക്ക് അബ്രമോവിച്ച് കൈമാറിയിരുന്നു. അബ്രമോവിച്ചിന്റെ ഉടമസ്ഥതയിൽ ചെൽസി അഞ്ച് തവണ പ്രിമിയർ ലീഗ് കിരീടവും തവണ ചാമ്പ്യൻസ് ലീഗും സ്വന്തമാക്കി.

Hot Topics

Related Articles