ഹൈദരാബാദ് : ഇംഗ്ലീഷ് പോപ്പിന് ഇരട്ട സെഞ്ച്വറി നഷ്ടമായതോടെ ഒന്നര ദിവസം ശേഷിക്കെ ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടത് 231 റൺ. ആക്രമിച്ച് കളിച്ച ഇംഗ്ലണ്ട് 102 ഓവറിലാണ് 402 റൺ നേടിയത്. 278 പന്തിൽ 21 ഫോർ അടിച്ച ഓലിപോപ്പ് 196 റൺ നേടിയാണ് പുറത്തായത്. പത്താമനായി ഓലിപോപ്പിനെ ബുംറ പുറത്താക്കിയതോടെയാണ് ഇംഗ്ലീഷ് പ്രതിരോധം അവസാനിച്ചത്. മൂന്നാം ദിനം ആറിന് 316 എന്ന സ്കോറിലാണ് ഇംഗ്ലണ്ട് ബാറ്റിംഗ് അവസാനിപ്പിച്ചത്. 148 റണ്ണുമായി ഓളി പോപ്പും, 16 റണ്ണുമായി റഹാൻ അഹമ്മദുമായിരുന്നു ക്രീസിൽ. 339 ൽ രഹാൻ അഹമ്മദിനെ (28) ബുംറ ശ്രീകാർ ഭരതിന്റെ കയ്യിൽ എത്തിച്ചു. പിന്നാലെ ടോം ഹാർട്ട്ലിയും (34) ഒലി പോപ്പും ചെറുത്തുനിൽപ്പ് നടത്തി. ഇരുവരും ചേർന്ന് 80 റൺ ആണ് ഏഴാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. 419 ൽ ഹാർട്ട്ലിയെ അശ്വിൻ പുറത്താക്കിയ ശേഷം ഒറ്റ രണ്ട് കുടി സ്കോർബോർഡിൽ എത്തിയപ്പോഴേക്കും ഇംഗ്ലണ്ട് എല്ലാവരും പുറത്തായി. 420 ൽ മാർക്ക് വുഡിനെ (0) അശ്വിനും ഇത് സ്കോറിൽ ഒലി പോപ്പിനെ ബുംറയും പുറത്താക്കിയതോടെയാണ് ഇംഗ്ലീഷ് ബാറ്റിങ്ങിന് അവസാനമായത്.